ഹരികുമാര്‍ ഗോപാലന്‍
മത സഹോദര്യത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിക്കൊണ്ട് ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ നേതൃത്വത്തില്‍ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ മാസം 14-ാം തിയതി 5 മണിക്ക് വിസ്റ്റൊന്‍ ടൗണ്‍ ഹാളില്‍ നടക്കും. അതിനു വേണ്ടിയുള്ള സബ് കമ്മറ്റികള്‍ ബുധനഴ്ച കൂടിയ ലിമയുടെ കമ്മറ്റി തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ ലിമയുടെ കമ്മറ്റിയാണ് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഒട്ടേറെ നൂതനമായ കലാകായിക പരിപാടികളാണ് ഈവര്‍ഷത്തെ വിഷു, ഈസ്റ്റര്‍ പരിപാടികള്‍ക്ക് വേണ്ടി പ്ലാന്‍ ചെയ്തിരിക്കുന്നത്.

ലോകമെങ്ങും മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി മതസാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്താനാണ് ലിം ഈ പരിപാടിയിലൂടെ ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഈ വര്‍ഷം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു ലിമ ഭാരവാഹികള്‍ അറിയിച്ചു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ് താഴെകൊടുക്കുന്നു.
WHISTON TOWN HALL ,OLD COLLIERY ROAD, MERSYSIDE. L35 3QX
വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടണ്ട ഫോണ്‍ നമ്പറുകള്‍ 07859060320, 07886247099.











Leave a Reply