ടോം ജോസ് തടിയംപാട്
മതസാഹോദര്യത്തിന്റെ ശംഖനാദം മുഴക്കികൊണ്ട് ലിവര്‍പൂളിലെ ആദ്യമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം 22-ാം തിയതി നടക്കുന്ന വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെ അധ്യക്ഷതയില്‍ ലിവര്‍പൂള്‍ സ്പൈസ് ഗാര്‍ഡനില്‍ കൂടിയ കമ്മിറ്റിയില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ആദ്യ ടിക്കറ്റ് വില്‍പ്പന പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ ലാലു തോമസിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. ഒട്ടേറെ നൂതനമായ കലാകായിക പരിപാടികളാണ് ഈവര്‍ഷത്തെ വിഷു, ഈസ്റ്റര്‍ പരിപാടികള്‍ക്ക് വേണ്ടി പ്ലാന്‍ ചെയ്തിരിക്കുന്നത്.

lima2

ലോകമെങ്ങും മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ അതില്‍നിന്നു വ്യത്യസ്തമായി മതസാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്താനാണ് LIMA ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഈ വര്‍ഷം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു.

lima 2