തൊണ്ണൂറുകളിലെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരായിരുന്നു നാദിയ മൊയ്തുവും ലിസിയും. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചു കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒപ്പം ഹിറ്റ് മേക്കര്‍ ജോഷിയും ചേര്‍ന്നപ്പോള്‍ പണ്ടത്തെ ഒരു ഓര്‍മ്മച്ചിത്രത്തോടൊപ്പം ഈ ഫ്രെയിം പങ്കുവച്ചിരിക്കുകയാണ് ലിസി.

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിനിടയിലാണ് മൂവരും ഒന്നിച്ചത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂവരും ഒന്നിച്ചുള്ള ഒരു ചിത്രം പകര്‍ത്തുന്നതും.

‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ പകര്‍ത്തിയ ഫോട്ടോയ്‌ക്കൊപ്പമാണ് പുത്തന്‍ ചിത്രം ലിസി പങ്കുവച്ചിരിക്കുന്നത്. ആ ചിത്രത്തിലും ലിസിയും നാദിയയും ജോഷിയും തൊട്ടടുത്താണ് നില്‍ക്കുന്നത്. ശങ്കര്‍, മമ്മൂട്ടി, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“അന്നും ഇന്നും… ഓര്‍മ്മകള്‍… ജോഷി സാറിനെ വര്‍ഷങ്ങള്‍ക്ക് ശേഷം മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ റിസപ്ഷനില്‍ വച്ച് കണ്ടുമുട്ടി. ഒരു പക്ഷേ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോഷി സാര്‍ ഒരുക്കിയ ഒന്നിങ്ങ് വന്നെങ്കില്‍ എന്ന ചിത്രത്തിന്റെ സെറ്റിലാകും ഞാനും നാദിയയും ജോഷി സാറും ഒരു ഫ്രെയിമില്‍ ഒന്നിച്ചിട്ടുണ്ടാവുക,..” ഫോട്ടോ പങ്കുവച്ചികൊണ്ട് ലിസി കുറിച്ചു.