ലിവര്‍പൂളില്‍ ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്‍ പോലീസ് ആളുകളെ ഒഴിപ്പിച്ചു. ലിവര്‍പൂള്‍ മേഴ്സിസൈഡിലെ ഒരു അഞ്ചു നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സോളിസിറ്റര്‍ സ്ഥാപനത്തില്‍ എത്തിയ ഒരാളെ പോലീസ് സംശയാസ്പദമായി തടഞ്ഞു വച്ച് ചോദ്യം ചെയ്തു വരുന്നു. ഈ കെട്ടിടത്തില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നും പോലീസ് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. പോലീസും ബോംബ്‌ സ്ക്വാഡും ഈ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തി കൊണ്ടിരിക്കുന്നു.
നിരവധി സ്ട്രീറ്റുകള്‍ കനത്ത പോലീസ് ബന്തവസ്സില്‍ സീല്‍ ചെയ്തിരിക്കുകയാണ്. ടിതെബാന്‍ സ്ട്രീറ്റ്, ഓള്‍ഡ്‌ ഹാള്‍ സ്ട്രീറ്റ്, യൂണിയന്‍ സ്ട്രീറ്റ് ജംക്ഷന്‍ ഇവിടങ്ങളില്‍ നിന്നെല്ലാം പോലീസ് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. ചാപ്പല്‍ സ്ട്രീറ്റ്, ജോര്‍ജ്ജ് സ്ട്രീറ്റ്, എക്സ്ചേഞ്ച് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ യാത്ര ഒഴിവാക്കാന്‍ പോലീസ് ആളുകളോട് ആവശ്യപ്പെടുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

l2