ടോം ജോസ് തടിയംപാട്

ലിവര്‍പൂള്‍ ക്നാനായ അസോസിയേഷന്റെ നേതൃത്വത്തില്‍ വളരെ മനോഹരമായി ഈസ്റ്റര്‍ ആഘോഷിച്ചു. ലിവര്‍പൂള്‍ സൈന്റ് ഗിലെസ് ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്. പരിപാടികള്‍ക്ക് ബിജു അബ്രഹാം സ്വാഗതം ആശംസിച്ചു. ക്നാനായ യുവജന വിഭാഗം അവതരിപ്പിച്ച മനോഹരമായ ഡാന്‍സ് അണികള്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വികരിച്ചത്. കുട്ടികളും യുവജനങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ പരിപാടികള്‍ക്ക് കോഴുപ്പേകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ പുതിയതായി ആരംഭിക്കാന്‍ ഉദേശിക്കുന്ന ചാപ്പലിനെപ്പറ്റിയും മറ്റു പല വിഷയങ്ങളിലും വിശദമായമായ ചര്‍ച്ച നടന്നു. ചര്‍ച്ചകള്‍ക്ക് ലിവര്‍പൂള്‍ ക്നാനായ അസോസിയേഷന്‍ പ്രസിഡണ്ട് സിന്റോ ജോണ്‍, സെക്രട്ടറി സാജു ലുക്കോസ് എന്നിവര്‍ മറുപടി പറഞ്ഞു. ഇടയ്ക്ക് കുട്ടികളുടെയും വലിയവരുടെയും നടവിളികള്‍കൊണ്ട് ഹാള്‍ ശബ്ദമുഖരിതമായി.