ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി കലോത്സവത്തിന് വര്‍ണ്ണാഭമായ സമാപനം. ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണി മുതല്‍ ആരംഭിച്ച കലോത്സവത്തില്‍ പങ്കെടുത്തത് നിരവധി കുരുന്നു പ്രതിഭകള്‍. നൃത്തം, സംഗീതം, പ്രസംഗം, കഥാപ്രസംഗം തുടങ്ങി നിരവധി കാറ്റഗറികളിലായി ഒട്ടേറെ മത്സരങ്ങള്‍ ആയിരുന്നു കലോത്സവത്തില്‍ ഉണ്ടായിരുന്നത്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ കുരുന്നു പ്രതിഭകള്‍ ആവേശപൂര്‍വ്വം ആയിരുന്നു മത്സരങ്ങളില്‍ പങ്കെടുത്തത്.

കാലത്ത് ഒന്‍പത് മണിക്ക് തുടങ്ങിയ മത്സരങ്ങള്‍ സമയ ക്ലിപ്തത പാലിച്ച് വൈകുന്നേരം അഞ്ച് മണിയോടെ സമാപിച്ചു. മത്സരങ്ങള്‍ക്ക് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി പ്രസിഡന്‍റ് അജയ് പെരുമ്പലത്ത്, സെക്രട്ടറി രാജേഷ്‌ തോമസ്‌, ട്രഷറര്‍ ജോസ് തോമസ്‌, കലോത്സവ കമ്മറ്റി കോര്‍ഡിനേറ്റര്‍ ടെല്‍സ് മോന്‍, മറ്റ് കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എല്‍കെസി കലോത്സവത്തിലെ വിജയികള്‍ ഈ ശനിയാഴ്ച ടിപ്ടന്‍ ആര്‍എസ്എ അക്കാദമി ഹാളില്‍ നടക്കുന്ന യുക്മ മിഡ്ലാന്‍ഡ്‌സ് റീജിയണല്‍ കലാമേളയില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് മത്സരിക്കും.

കലോത്സവത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക