ജെപി മറയൂർ
“ഭിന്നശേഷിക്കാരായ കൂട്ടുകാർ ആനയെ കണ്ട പോലെയാണ് ലോക കേരള സഭയെ കുറിച്ച് ചില ഓൺലൈൻ മാധ്യമ സുഹൃത്തക്കൾ വിശദീകരിക്കുന്നത് ”
മര്യാദയുടെ സീമകൾ ലംഘിച്ചുള്ള വളരെ ഡിസ്ട്രക്റ്റീവ് ആയ വിമർശനങ്ങൾക്ക് ചുവടെ കൊടുക്കുന്ന ഒറ്റ വരി ഉദ്ധരണി കൊണ്ട് മറുപടി പറഞ്ഞവസാനിപ്പിച്ച ശേഷം,വിഷയത്തിലേക്ക് വേഗം വരാം.
“You will never reach your destination if you stop and throw stones at every dog that barks.”
W.S.Churchill
ലോക കേരള സഭയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വളരെ ദീർഘവീക്ഷണം ഉള്ള ഒന്നാണ്. നയപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള അവസരമാണ് യുകെ പോലെയുള്ള വികസിത രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾക്ക് ലഭിക്കുന്നത്.
എങ്ങനെയാണ് ലോക കേരള സഭാംഗങ്ങൾ നയപരമായ ഇടപെടൽ നടത്തുന്നത് ?
ഒരു ജനപ്രതിനിധിയുടെ കാഴ്ചപ്പാടുകൾ ജനങ്ങളുടെ ആവശ്യങ്ങളെ മുൻ നിർത്തി ആയിരിക്കും രൂപപ്പെടുന്നത്.
ഒരേ സർക്കാർ വകുപ്പിൽ പെട്ട നാലോ അഞ്ചോ ആവശ്യങ്ങൾ സർക്കാരിന്റെ ഉദ്ദേശ്ശലക്ഷ്യങ്ങളിൽ ഒന്നായി മാറും.
ഈ ഉദ്ദേശ്യലക്ഷ്യങ്ങൾ സമയബന്ധിതമായി നേടിയെടുക്കണം എങ്കിൽ അതിന് ആവശ്യമായ ഒരു പിടി വഴിത്താരകൾ അഥവാ സ്ട്രാറ്റജികൾ ഉണ്ടാക്കി എടുക്കണം.
അങ്ങനെയുള്ള നാലോ അഞ്ചോ സെറ്റ് സ്ട്രാറ്റജികൾ നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ അതിനെ വേണമെങ്കിൽ ‘നയം’ എന്ന് വിളിക്കാം.
അതായത് സർക്കാരിന്റെ നയങ്ങൾ സ്ട്രാറ്റജികളുടെ ഒരു ക്ളസ്റ്റഴ്സ് ആണ്. യുകെ അടക്കുമുള്ള വികസിത രാജ്യങ്ങളിൽ താമസിക്കുന്ന ഏതൊരു പ്രവാസിക്കും തങ്ങളുടെതായ ചെറിയതും വിലപ്പെട്ടതുമായ അനുഭവങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിന് ഉതകും വിധം പങ്ക് വെയ്ക്കാം. അതാണ് ലോക കേരള സഭയുടെ പ്രാധാന്യം.
ഓരോ അംഗത്തിന്റെയും വിശദമായ വിവരങ്ങൾ ലോക കേരള സഭയിൽ അപേക്ഷയോടൊപ്പം നൽകണം. അടിസ്ഥാന ജീവിതം നയിക്കുന്ന എൽ.കെ.എസ് അംഗങ്ങൾ മുതൽ വലിയ കോർപ്പറേറ്റ് ഉടമകൾ ആയവർ വരെ സഭയിൽ അംഗങ്ങളാണ്. സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയ അവബോധവും ഉള്ളവരാണ് എങ്കിൽ സർക്കാരിന്റെ നയരൂപീകരണത്തിൽ ഇവർക്കെല്ലാം ഇടപെടാൻ കഴിയും.
രണ്ട് വർഷത്തിൽ ഒരിക്കൽ ലോകത്തിന്റെ വിവിധങ്ങളായ രാജ്യങ്ങളിൽ നിന്നും എത്തുന്ന അംഗങ്ങൾക്ക് കേരളത്തിലെ എം.എൽ.എമാരെയും എംപിമാരെയും കാണാനും വിഷയങ്ങൾ അവതരിപ്പിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്.
* ലണ്ടനിൽ നടന്ന യൂറോപ്യൻ റീജ്യണൽ സമ്മേളനത്തിലെ ചർച്ചകളും ഫലങ്ങളും*
എൽ.കെ.എസ് അംഗം എന്ന നിലയിൽ ഞാൻ ഉന്നയിച്ച രണ്ട് വിഷയങ്ങൾ ചുവടെ ചേർക്കുന്നു:
1) എസ്.എസ്.എൽ.സി ഇംഗ്ലീഷിന് യുകെയിൽ അംഗീകരം ഇല്ല.
സമീപകാല റിപ്പോർട്ടുകൾ പ്രകാരം, യുകെയിലെ ഇന്റർനാഷണൽ വിദ്യാർത്ഥികളിൽ കൂടതൽ ഇന്ത്യൻ വിദ്യാർത്ഥികളാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ നിന്നുള്ളവരാണ്.
മാത്രവുമല്ല കുടിയേറ്റ ജനവിഭാഗങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ബിരുദ വിദ്യാഭ്യാസം നേടിയിട്ടുള്ളത് മലയാളികൾ ആയിരിക്കും എന്നതാണ് കണക്കുകൾ പറയുന്നത്.
എന്നാൽ മലയാളികളുടെ എസ്.എസ്.എൽ.സി ഇംഗ്ലീഷ് വിദ്യാഭ്യാസം യുകെയിൽ അംഗീകാരം ഇല്ലാത്തതാണ്. പക്ഷെ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ പത്താം ക്ലാസ് ഇംഗ്ലീഷും, കൂടാതെ തമിഴ് നാട്ടിലെ മെർട്ടിക്കുലേഷൻ പരീക്ഷയും യുകെ ജി.സി.എസ്.ഇ ഇംഗ്ലീഷിന് തുല്യമായി പരിഗണിക്കും.
അംഗീകാരമില്ലാത്ത എസ്.എസ്.എൽ.സി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പോരായ്മ കൊണ്ട് ആയിരക്കണക്കിന് യുകെ കുടിയേറ്റ മലയാളികൾക്ക് പ്രാഥമിക ക്ളറിക്കൽ ജോലികൾക്ക് പോലും അപേക്ഷിക്കാൻ കഴിയാതെ വരുന്നു. സ്‌കൂളുകൾ,കോളേജുകൾ,യുണിവേഴിസിറ്റികൾ തുടങ്ങി പല സ്ഥലങ്ങളിലും ജി.സി.എസ്.ഇ നിലവാരത്തിൽ ഉള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം ഇല്ല എങ്കിൽ ആപ്ലിക്കേഷൻ പോലും പരിഗണിക്കില്ല.
ഡിഗ്രിയും മാസ്റ്റേഴ്സും പാസ്സായാലും ജി.സി.എസ്.ഇ ഇംഗ്ലീഷ് ക്രൈറ്റീരിയ ആയി വേക്കൻസി പരസ്യത്തിൽ ഉണ്ട് എങ്കിൽ ആപ്ലിക്കേഷൻ ഷോർട്ട് ലിസ്റ്റ് ചെയ്യില്ല.
ഈ പ്രതിസന്ധിയെ കുറിച്ച് മലയാളി സമൂഹത്തിലെ കൂടുതൽ പേർക്കും അറിവുള്ളതല്ല.നിലവിൽ ഷോർട്ടേജ് ലിസ്റ്റിൽ ഉൾപ്പെടാത്ത ജോലികൾക്ക് ഒക്കെയും ഇത് ബാധകമാകും.https://www.ecctis.com/ ൽ നിന്നും കേരളത്തിലെ എസ്.എസ്.എൽ.സി ഇംഗ്ലീഷിന് തുല്യതാ സർട്ടിഫിക്കേറ്റ് ലഭിക്കില്ല എന്ന് ചുരുക്കം.
ഈ വിഷയം മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും അടക്കമുള്ളവരുടെ ശ്രദ്ധയിൽ പെടുത്തി.വേഗത്തിൽ പരിഹരിക്കാൻ കഴിയുന്ന വിഷയം അല്ല എങ്കിലും ആവശ്യമായ നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പ് ലഭിച്ചു.ഇത് ഏറെ വൈകാതെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.
2) കേരളത്തിലെ കാലാംസ്‌കാരിക രംഗത്തിന്റെ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ.
(യൂറോപ്പ് റീജിയണൽ സമ്മേളനത്തിന്റെ ഉദ്ഘാടന യോഗത്തിൽ നടത്തിയ മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യം ഉണ്ടായിരുന്ന പ്രസംഗത്തിന്റെ പ്രസക്തഭാഗം രൂപം ചുവടെ).
“ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും ജീവിക്കുന്ന മനുഷ്യർ ഒരേ തരം അനുഭവങ്ങൾ ഉള്ളവരായി ഇപ്പോൾ മാറിയിട്ടുണ്ട്. അതിന്റെ പ്രധാന കാരണം മൊബൈൽ ടെക്നോളോജിയും ഡിജിറ്റൽ ടെക്‌നോളജിയുമാണ്.
“ലോകത്തിലെ ഏറ്റവും വലിയ പലചരക്ക് കട നടത്തുന്നത് ആമസോൺ എന്ന കമ്പനിയാണ് എന്നാൽ ആമസോൺ ഒരു പലചരക്ക് കട പോലും നേരിട്ട് നടത്തുന്നില്ല.
ലോകത്തിലെ ഏറ്റവും വലിയ ടാക്സി കമ്പനി നടത്തുന്നത് യൂബർ ടെക്നോളോജിസാണ്. എന്നാൽ യുബറിന് ഒരു ടാക്സി കാർ പോലും സ്വന്തമായിട്ട് ഇല്ല.
ലോകത്തിലെ ഏറ്റവും കൂടുതൽ സിനിമ പ്രദർശിപ്പിക്കുന്നത് നെറ്റ്ഫ്ലെക്സ് എന്ന കമ്പനിയാണ് എന്നാൽ നെറ്റ്ഫ്ലിക്സിന് ഒരു ടീസിനിമാ തീയറ്റർ പോലും ഇല്ല.
ഈ ഡിജിറ്റൽ യുഗത്തിൽ കേരളത്തിന്റെ സാൻസ്ക്രിറ്റ് തീയറ്റർ അടക്കമുള്ള ക്‌ളാസിക്കൽ കലകൾക്കും ലോകോത്തര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ലോക സമ്പദ് വ്യവസ്ഥയുടെ ഒരു ചെറിയ ഭാഗമാകാൻ കഴിയണം. ഇതിന് തെക്കൻ കൊറിയയുടെ മോഡൽ സംസ്കാരിക നയം കേരളം നടപ്പാക്കണം എന്ന അഭിപ്രായം പങ്ക് വെയ്ക്കുന്നു”
കേരളത്തിന്റെ കലാസാംസ്കാരിക രംഗത്തിന്റെ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷനെ സംബന്ധിച്ച അഭിപ്രായം സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
അങ്ങനെ ലഭിച്ച അവസരങ്ങളിൽ ഒക്കെയും കഴിയും വിധം ഗൗരവമായി വിഷയങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. യുകെയിലെ ബാക്കിയുള്ള ലോക കേരള സഭാ അംഗങ്ങൾക്കും തങ്ങളുടെ പങ്ക് വിശദീകരിക്കാൻ മലയാളം യുകെ എന്ന ഈ ഓണലൈൻ മാധ്യമം അവസരം നൽകും എന്നാണ് കരുതുന്നത്.
ലോക കേരള സഭയിലെ അംഗങ്ങൾക്ക് രാഷ്ട്രീയം പാടില്ല എന്നത് അരാജവാദം
കേരളത്തിലെ കോൺഗ്രസ് നേതൃത്വം സഭയുടെ നടപടി ക്രമങ്ങളിൽ നിന്നും വിട്ട് നിൽക്കാറുണ്ട് എങ്കിലും ബാക്കി സംസ്ഥാനങ്ങളിൽ നിന്നുള്ള പിസിസി നേതാക്കൾ പലരും സഭയിലെ അംഗങ്ങളാണ്.മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി കേരളത്തിലും പുറത്തും നടക്കുന്ന എല്ലാ സമ്മേളങ്ങളും വിജയിപ്പിക്കാൻ കഴയുന്ന പോലെ ശ്രമിച്ചിട്ടുണ്ട്.കൂടാതെ എല്ലാ വിഭാഗം കേരളാ കോൺഗ്രസ് നേതാക്കളും ലോക കേരള സഭയുമായി സഹകരിക്കാറുണ്ട്. ഏതൊരു രാഷ്ട്രത്തെയും മുന്നോട്ട് നയിക്കുന്നത് രാഷ്ട്രീയ നേതാക്കളാണ്.ലോക കേരള സഭയ്ക്ക് രാഷ്ട്രീയം വേണ്ട എന്ന് വാദിക്കുന്നത് അരാജകവാദം മാത്രമാണ് പറയേണ്ടി വരും.
വിമർശിക്കുന്ന മാധ്യമങ്ങളോട് പിണക്കം ഇല്ല, പക്ഷെ വ്യക്തിഹത്യയും അധിക്ഷേപങ്ങളും മാത്രമായി അധഃപതിക്കാതെ ശ്രദ്ധിക്കണം. ലോക കേരള സഭയിലെ അംഗങ്ങൾക്ക് രാഷ്ട്രീയാഭിമുഖ്യവും രാഷ്ട്രീയ പ്രത്യയശാസ്ത്ര ബന്ധവും ഉണ്ടാകുന്നത് ഒരു ക്രിമിനൽ കുറ്റം അല്ല എന്ന കാര്യം സ്ഥിരം വിമർശകർ ഓർമ്മിക്കണം.
Leave a Reply