ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മണ്ഡല ചിറപ്പ് ആഘോഷങ്ങൾ ഡിസംബർ 26 ന് ഐക്യവേദിയുടെ ഫേസ്ബുക്ക് പേജ് വഴി തത്സമയമായി സംപ്രേക്ഷണം ചെയ്യുന്നു. മണ്ഡലകാല സമാപനത്തോട് അനുബന്ധിച് അയ്യപ്പ പൂജയും, പടിപൂജയും, ധനുമാസ തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് എൽഎച്ച്എ വനിതാ സംഘത്തിന്റെ തിരുവാതിരകളിയും, ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയിൽ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയിൽ പാള പാത്രങ്ങളിൽ വിളമ്പുന്നതുമെല്ലാം എന്നതും കഴിഞ്ഞ ഏതാനും വർഷങ്ങളായി എൽഎച്ച്എ യുടെ ആഘോഷ പരിപാടികളുടെ മാത്രം പ്രത്യേകതകളാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഈ വർഷം ആഘോഷങ്ങൾ ഫേസ്ബുക്ക് ലൈവ് വഴിയാണ് സംഘടിപ്പിക്കുന്നത്.
അയ്യപ്പഭക്തന്മാരുടെ അനുഷ്ഠാന കലയായ ശാസ്‌താംപാട്ട് ഡിസംബർ 26 ന് ആഘോഷപരിപാടികളുടെ ഭാഗമായി ഫേസ്ബുക്ക് പേജ് വഴി തത്സമയം സംപ്രേക്ഷണം ചെയ്യും. കേരളത്തിലും, യുഎഇ യിലും പ്രശസ്തനായ ശാസ്‌താംപാട്ട് കലാകാരൻ ശ്രീ ബിനീഷ് ഭാസ്കരൻ എടക്കളത്തൂരാണ് ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ബിനീഷും, മക്കളായ അദ്വൈതും അക്ഷിതും ചേർന്നാണ് ശാസ്‌താംപാട്ട് അവതരണം. സംഗീത സംവിധായകൻ കൂടിയായ ബിനീഷ് ഒട്ടനവധി വാദ്യോപകരണങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക : സുരേഷ് ബാബു- 07828137478, സുഭാഷ് സർക്കാര- 07519135993, ജയകുമാർ- 07515918523, ഗീത ഹരി- 07789776536, ഡയാന അനിൽകുമാർ – 07414553601.
Leave a Reply