ഉത്തിഷ്ഠതാ ജാഗ്രതാ…എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ- ഭാരതം സ്വാമി വിവേകാനന്ദന്റെ ഈ സിംഹഗര്‍ജനം കേട്ടാണ് നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നത്. ഭാരതത്തില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ പ്രദേശങ്ങള്‍ സഞ്ചരിച്ചു ഭാരതീയ സംസ്‌കാരത്തെ അദ്ദേഹം യുവജനങ്ങളില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തെ. രാജ്യം ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. ഭാരതീയ യുവത്വത്തിന് വിവേകാനന്ദനെ പോലെ മറ്റൊരു പ്രതിനിധിയെ ചൂണ്ടിക്കാട്ടാനില്ല എന്ന കാര്യം ഏവരും ഒരു മനസായി സമ്മതിക്കുന്ന കാര്യമാണ്. ”ലോകത്തിന്റെ അതിപ്രാചീന സന്ന്യാസി പരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. മതങ്ങളുടെ മാതാവിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു” എന്ന് 1893 ലെ ഷിക്കാഗോ സര്‍വ്വമത സമ്മേളനത്തില്‍ പറഞ്ഞത് മുതലിങ്ങോട്ട് യുവാക്കളെ കോരിത്തരിപ്പിച്ച ഒരുപാട് വചനങ്ങള്‍ വിവേകാനന്ദന്റേതായി ഉണ്ട്.

എല്ലാവര്‍ഷവും ലണ്ടന്‍ ഹിന്ദുഐക്യവേദി വിവേകാന്ദ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. അതിന്റെ പ്രധാനലക്ഷ്യം സ്വാമിജിയുടെ ആശയങ്ങളെ പുതുതലമുറക്ക് പകര്‍ന്നു നല്കുന്നതിനായിട്ടാണ്. ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന ആപ്തവാക്യം: മതവും വിദ്യാഭ്യാസവും എന്ന സ്വാമിജിയുടെ വാക്കുകളെ ഉദ്ധരിച്ചാണ്.’ വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ പൂര്‍ണ്ണതയെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. മതമാകട്ടെ മനുഷ്യനിലെ ദൈവികതയെ വെളിപ്പെടുത്തുകയാണ്’. കുട്ടികളുടെ പ്രേത്യേക ഭജന, ചിട്ടപ്പെടുത്തിയത് യുകെയിലെ വളര്‍ന്നു വരുന്ന ഗായകനും കലാകാരനുമായ ശ്രീ മിഥുന്‍ മോഹന്‍ ആണ്. പക്കമേളത്തിനു നേതൃത്വം നല്‍കുന്നത് തബല എന്ന വാദ്യോപകരണത്തിന്റെ അനന്തസാധ്യതയെ യുകെ മലയാളികള്‍ക്കു പകര്‍ന്നു നല്‍കിയ ശ്രീ മധുസൂദനന്‍ ആണ്.

ശ്രീമതി ആര്യാ അനൂപ് പ്രേത്യേക പ്രഭാഷണം നടത്തും. തുടര്‍ന്നു ദീപാരാധനയും അന്നദാനവും നടക്കും. അടുത്ത മാസത്തെ സത്സംഗം ശിവരാത്രി നൃത്തോത്സവമായിട്ടാണ് സംഘടിപ്പിക്കുന്നത്. യുകെ യിലെ തന്നെ പ്രമുഖ കലാകാരന്മാര്‍ക്കൊപ്പം പുതുതലമുറക്കും നടനത്തിന്റെ അവസരം തുറന്നു നല്കുകയും, അതിനോടൊപ്പം ഭാരതീയ ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ഈ നൃത്തോത്സവം സംഘടിപ്പിക്കുന്നത്. ഈ നൃത്തസന്ധ്യക്കു നേതൃത്വം നല്‍കുന്നത് യുകെയിലെ അനുഗ്രഹീത കലാകാരിയായ ശ്രീമതി ആശ ഉണ്ണിത്താന്‍ ആണ് (Asha Unnithan: 07889484066). എന്‍ട്രി തികച്ചും സൗജന്യം ആണ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523,

Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU