കഴിഞ്ഞ ഏതാനും വർഷങ്ങളായി ലണ്ടൻ ഹിന്ദു ഐക്യവേദി നടത്തി വരുന്ന വിദ്യാരംഭം ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം ഒക്ടോബർ 8-ാം തീയതി ചൊവ്വാഴ്ച തോൺടൺ ഹീത്ത് ശിവസ്‌കന്ദഗിരി മുരുകൻ ക്ഷേത്രത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങില്‍ അഞ്ച് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.

ശാന്തി മുരളീ അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മന്ത്രാര്‍ച്ചന നടന്നു. മുഖ്യാഥിതി ആയി എത്തിയ മലയാള ചലച്ചിത്രനടനും, നിർമ്മാതാവുമായ ഉണ്ണി ശിവപാൽ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിച്ചു.

വിദ്യാരംഭം 2019

കേരളത്തിൽ ഈ ദിവസം വിദ്യാരംഭ ദിനമായി ആചരിക്കുന്നു. കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത് വിദ്യാരംഭം ദിവസമാണ്. കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്.
കേരളത്തിൽ അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇതറിയപ്പെടുന്നു. മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും ക്ഷേ­ത്ര­ങ്ങ­ളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്. ഉണക്കലരിയിലാണ് കുട്ടികളെ എഴുതിക്കുക

വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയ ശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനു ശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടു വിരൽ കൊണ്ട് ധാന്യങ്ങൾ (അഥവാ അരി) നിറച്ച പാത്രത്തിൽ ‘ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ’ എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (അരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.

ദീപാവലി ആഘോഷം ഒക്ടോബർ 26 ന്

ദീപങ്ങളുടെ നിരയൊരുക്കി വിശ്വാസപെരുമയില്‍ ലണ്ടൻ ഹിന്ദു ഐക്യവേദി ദീപാവലി ആഘോഷിക്കുന്നു. 2019 ഒക്ടോബർ 26ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ വിപുലമായ ചടങ്ങുകളോടെ ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ദീപാവലി ആഘോഷിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി അഥവാ ദിവാളി (दिवाली, தீபாவளி). തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. കൈകളില്‍ എന്തുന്ന ദീപത്തിന്റെ പ്രകാശം മനസിലും കൊണ്ടുവരുന്ന സന്തോഷത്തിന്റെ ആഘോഷമാണ്ദീപാവലി.

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ദീപാവലി ആഘോഷമായി കൊണ്ടാടുന്നു. 26 October 2019 വൈകുന്നേരം 5.30 മുതൽ ഭജന (LHA), ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നീ പരിപാടികളോടെ ആഘോഷിക്കുന്നു.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]

Facebook:https://www.facebook.com/londonhinduaikyavedi.org