ലണ്ടന്‍: നന്മയുടെയും സമ്പല്‍ സമൃദ്ധിയുടെയും വിഷുദിനം കൂടി കടന്നു വന്നിരിക്കുകയാണ്. ഈ വര്‍ഷത്തെ ആശംസകള്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഏപ്രില്‍ 27ന് വിപുലമായ ചടങ്ങുകളോട് ക്രോയിഡോണില്‍ വെച്ച് നടക്കും. എല്ലാവര്‍ഷത്തെയും പോലെ വിപുലമായ ചടങ്ങുകളോടെ ആണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍.

പണ്ട് നമ്മുടെ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ ആഘോഷങ്ങള്‍ എല്ലാം തന്നെ ഒരുമയുടെയും സ്‌നേഹത്തിന്റെയും കുട്ടായ്മയായിരുന്നു. അതേ മാതൃകയില്‍ എല്ലാവരും ഒത്തുചേര്‍ന്നു വിഷു വിഭവങ്ങള്‍ തയാറാക്കി, ഒരുമയോടെ പ്രാര്‍ത്ഥനകള്‍ നടത്തി ആഘോഷങ്ങള്‍ നടക്കുന്നു എന്ന പ്രത്യേകതയും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ മാത്രമാണ്. ലണ്ടനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടികള്‍ വൈകിട്ട് 5.30 മുതല്‍ ആരംഭിക്കും ഭജന (byആര്ട്ട് ഓഫ് ലിവിങ്) വിഷുക്കാഴ്ച്ച, നൃത്തശില്പം (L H A) ദീപാരാധന, വിഷുസദ്യ, ശ്രീ ഗുരുവായൂരപ്പന്റെ സാന്നിധ്യത്തില്‍ നടക്കുന്ന വിഷു സദ്യയും ലണ്ടന്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ആഘോഷം തന്നെയാണ്.

ഈ വരുന്ന 27 തീയതി നടക്കുന്ന വിഷു ആഘോഷങ്ങള്‍ പങ്കെടുക്കുന്നതിനായി എല്ലാവരെയും ഭഗവദ് നാമത്തില്‍ സ്വാഗതം ചെയ്യുന്നു, എല്ലാ യു.കെ മലയാളികള്‍ക്കു നന്മയുടെയും സ്‌നേഹത്തിന്റെയും വിഷു ആശംസകള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും ആയി

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU