ലണ്ടന്‍ മെട്രോയിലെ ഭൂഗര്‍ഭ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. സ്ഫോടനത്തെ തുടര്‍ന്ന് ലണ്ടന്‍ മെട്രോ സര്‍വ്വീസ് നിര്‍ത്തിവച്ചു. പശ്ചിമ ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീന്‍ സ്റ്റേഷനിലാണ് സ്ഫോടനം. തീവ്രവാദി ആക്രമണമാണോ ഇതെന്ന വിവരം ഇപ്പോള്‍ ലഭ്യമല്ല. സുരക്ഷാസൈനികരും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ നടപടികളുടെ ഭാഗമായി പൊലിസ് പാര്‍സണ്‍സ് ഗ്രീന്‍ സ്റ്റേഷന്‍ അടച്ചു.