ലണ്ടന്‍: ഏറ്റവും വിലകൂടിയ ഡ്രിങ്കുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ലണ്ടന്‍. എന്നാല്‍ ഒരു പൈന്റ് ബിയറിന് 13.40 പൗണ്ട് വിലയിട്ട ലണ്ടന്‍ പബ്ബിനെതിരെ വിമര്‍ശനം ഉയരുന്നു. ബോറോ മാര്‍ക്കറ്റിലെ ദി റേക്ക് എന്ന പബ്ബാണ് ക്ലൗഡ്‌വാട്ടറിന്റെ നോര്‍ത്ത് വെസ്റ്റ് ഡബിള്‍ ഐപിഎ ബിയറിന്റെ ശരാശരി വിലയേക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് വില്‍പനയ്ക്ക് വെച്ചത്. സെവന്‍ ക്വിഡ് അല്‍പം വില കൂടിയ ബിയറാണ്. എന്നാല്‍ 13.4 പൗണ്ട് എന്നത് അല്‍പം കടന്നുപോയെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു.

ഗുഡ് പബ് ഗൈഡിന്റെ കണക്ക് അനുസരിച്ച് 4.08 പൗണ്ട് ആണ് ലണ്ടനില്‍ ബിയറിന്റെ ശരാശരി വില. എന്നാല്‍ ഗുണനിലവാരത്തില്‍ നിര്‍മിക്കുന്ന ബിയറിന് ഇത്രയും വില വരുമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണെന്ന ആരോപണം പബ് അധികൃതര്‍ നിഷേധിച്ചു. തങ്ങള്‍ ഇതിലൂടെ വലിയ ലാഭം കൊയ്യുന്നില്ലെന്നും പബ് നടത്തിപ്പുകാരായ ഉറ്റോബിയര്‍ പറഞ്ഞു. ക്ലൗഡ് വാട്ടറില്‍ നിന്ന് ഒരു ഡിസ്ട്രിബ്യൂട്ടര്‍ വഴിയാണ് തങ്ങള്‍ ബിയര്‍ വാങ്ങുന്നത്. അവര്‍ ഇടുന്ന മാര്‍ജിനാണ് വില കൂടുന്നതിന് കാരണമെന്നും ഉറ്റോബിയര്‍ അവകാശപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

9 പെര്‍സെന്റ് ബിയര്‍ ഒരു കാരണവശാലും വിലകുറഞ്ഞതാവില്ലെങ്കിലും പരമാവധി വില കുറയ്ക്കാന്‍ തങ്ങള്‍ ശ്രമിക്കാറുണ്ട്. ഇനിയും വില കുറയ്ക്കുന്നതിനുള്ള സാധ്യതയാണ് തങ്ങള്‍ പരിഗണിക്കുന്നത്. 20 ലിറ്ററിന് 130 പൗണ്ടിലേറെ നല്‍കിയാണ് ഇത് തങ്ങള്‍ വാങ്ങുന്നതെന്നും പബ് നടത്തിപ്പുകാര്‍ പറയുന്നു,