ശൂരനാട് സ്കൂളിന് സമീപം കാമുകിയുടെ വീടിന് മുമ്പിൽ യുവാവ് ആത്മഹത്യ ചെയ്തു. ശൂരനാട് സ്വദേശി നിഖില്‍ ആണ് കഴിഞ്ഞ ദിവസം കാമുകിയുടെ വീടിന് മുമ്പിൽ ആത്മഹത്യ ചെയ്തത്. ഹിന്ദു സമുദായത്തില്‍ പെട്ട നിഖിൽ ശൂരനാട് സ്‌ക്കൂളിന് കിഴക്ക് ഭാഗത്തുള്ള ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.

ഇരുവരും സ്കൂൾ കാലഘട്ടം മുതൽ പ്രണയത്തിലായിരുന്നു. നിഖിൽ മൈസൂരില്‍ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിൽ പെൺകുട്ടിക്ക് വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ് നിഖില്‍ പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഒപ്പം പോകാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നായിരുന്നു നിൽഹിൽ ആത്മഹത്യ ചെയ്തത്.

പെണ്‍കുട്ടിയുടെ വിവാഹം അടുത്ത തിങ്കളാഴ്ചയായിരുന്നു വീട്ടുകാർ നടത്താൻ തീരുമാനിച്ചിരുന്നത്. പെണ്‍കുട്ടി ഒപ്പം ഇറങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് ഏറെ മാനസിക വിഷമത്തിലായ നിഖില്‍ രാത്രിയില്‍ ഇവരുടെ വീടിന് മുന്നില്‍ എത്തി. വീടിന് എതിര്‍ വശമുള്ള കടമുറിയുടെ ഭിത്തിയില്‍ ആത്മഹത്യാ കുറിപ്പും എഴുതി വച്ച്‌ തൂങ്ങി മരിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാവയ്ക്ക് ചേട്ടന്റെ വിവാഹ സമ്മാനമാണ്. മറക്കാന്‍ പറ്റുന്നില്ല വാവേ… അതോണ്ടാ പോകുന്നത്.. നീ മറ്റൊരാളുടെ കൂടെ പോകുന്നത് കാണാന്‍ വയ്യ.. സ്നേഹം ഞാന്‍ അഭിനയിച്ചിട്ടില്ല.. ഇഷ്ടമാരുന്നു ഒരുപാട്… സജിന്റെ കൂടെ ജീവിക്കണം സുഖമായി… ഞാന്‍ പോകുവാ..Love You Vave.. എന്ന് വാവയുടെ ചേട്ടന്‍ നിഖില്‍.. എല്ലാവരും എന്നോട് ക്ഷമിക്കണം. ചെയ്യുന്നത് തെറ്റാണ് എന്ന് അറിയാം.. എന്നിങ്ങനെയായിരുന്നു കടയുടെ ഭിത്തിയില്‍ കുറിച്ച വരികള്‍.

രാവിലെ റോഡിലൂടെ പോയ വഴിപോക്കരാണ് മൃതദേഹം മൃതദേഹം തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഇവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സംഭവമറിഞ്ഞ് ശൂരനാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത് അടൂര്‍ ഭാഗത്തുള്ള യുവാവുമായിട്ടാണ്.

വിവാഹം ഉറപ്പിച്ചതോടെ പെൺകുട്ടി കാമുകനെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ നിഖിലിനൊപ്പം ഇറങ്ങിചെല്ലാം എന്ന് പെണ്‍കുട്ടി നിഖിലിനോട് പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ നിഖില്‍ വിളിച്ചിട്ട് ഇറങ്ങി ചെല്ലാൻ പെൺകുട്ടി കൂട്ടാക്കിരുന്നില്ല. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു.