കൊല്ലം: സ്വത്തു തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട കൃതി കേസിലെ പ്രതിയായ ഭര്‍ത്താവ് വൈശാഖുമായി പരിചയപ്പെട്ടത് ഫെയ്‌സ് ബുക്ക് വഴി. വിവാഹം തനിക്ക് സുഖകരമല്ലാത്ത അനുഭവമാണ് നല്‍കുന്നതെന്നും ഒരു പക്ഷേ വൈശാഖിനാല്‍ കൊല്ലചെയ്യപ്പെട്ടേക്കുമെന്നു വരെ ചെയ്‌തേക്കാമെന്നും കൃതി ഭയപ്പെട്ടിരുന്നതായിട്ടാണ് വിവരം.
പ്രണയത്തെ തുടര്‍ന്ന് ഇരുവരും റജിസ്റ്റര്‍ വിവാഹം നടത്തുകയും പിന്നീട് വീട്ടുകാര്‍ വിവാഹം അംഗീകരിക്കുകയുമായിരുന്നു. 2018 ല്‍ ഇവര്‍ രജിസ്റ്റര്‍ വിവാഹം നടത്തി. കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു ഇരുവരുടെ വിവാഹം. െവെശാഖിന്റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ എതിര്‍പ്പു് ഉണ്ടായിരുന്നു. എങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ മൂന്നു വയസുള്ള മകളുണ്ട്.
വൈശാഖുമായി ഫെയ്‌സ്ബുക് വഴിയായിരുന്നു കൃതി പരിചയപ്പെട്ടതും അടുപ്പത്തിലായതും. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനു പോലും വൈശാഖ് സജീവമായി മുളവനയിലെ വീട്ടിലുണ്ടായിരുന്നു. വഴക്കിനിടയില്‍ താനാണ് ഭാര്യ കൃതി മോഹനെ കൊലപ്പെടുത്തിയതെന്ന് െവെശാഖ് െബെജു പൊലീസിനു മൊഴിനല്‍കി. കുണ്ടറ പോലീസില്‍ കീഴടങ്ങി പ്രതി കുറ്റസമ്മതം നടത്തി.
കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ ചെയ്തതാണെന്നും െവെശാഖ് പറയുന്നു. തിങ്കളാഴ്ച െവെകിട്ട് ഏഴിന് വീട്ടിലെത്തിയ െവെശാഖ് കിടപ്പുമുറിയില്‍ ഭാര്യ കൃതിയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നതോടെ കട്ടിലില്‍ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയില്‍ അമര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് പിടിവിട്ട് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു.
അവിടെനിന്നും രക്ഷപ്പെട്ട് കാറോടിച്ച് പോവുകയായിരുന്നു. കൊല്ലത്തെ വീട്ടില്‍ ഫോണ്‍ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. അതിനാലാണ് ഒരു സുഹൃത്തു വഴി പൊലീസില്‍ കീഴടങ്ങിയത്. വിവാഹശേഷം െവെശാഖ് വിദേശത്തേക്ക് പോയെങ്കിലും ഒന്നര മാസത്തിനുശേഷം തിരികെയെത്തി. കേരളത്തിനു പുറത്ത് പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി നല്‍കുന്ന സ്ഥാപനം ആരംഭിച്ചു.
ഇതിനായി വായ്പയെടുത്തും മറ്റും കൃതിയുടെ മാതാപിതാക്കള്‍ 25 ലക്ഷം രൂപ നല്‍കിയിരുന്നു. പിന്നീട് വീടിന്റെ ആധാരം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതേച്ചൊല്ലി പിണക്കത്തിലായിരുന്ന െവെശാഖ് തിങ്കളാഴ്ച െവെകിട്ട് കൃതിയുടെ മുളവനയിലെ വീട്ടിലെത്തിയാണു കൊല നടത്തിയത്.
താന്‍ ഏതു നിമിഷവും ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടേക്കാമെന്ന് കൃതി ഭയന്നിരുന്നു. വിവാഹം തനിക്ക് ദുരിതം മാത്രമാണു നല്‍കിയതെന്നും ഭീഷണിയുള്ള വിവരം അമ്മയെ ധരിപ്പിച്ചിരുന്നുവെന്നും കൃതി പറയുന്നുണ്ട്. സ്വത്തിനോടും പണത്തിനോടുമുള്ള ആര്‍ത്തിമൂലം െവെശാഖ് എപ്പോള്‍ വേണമെങ്കിലും തന്നെ കൊല്ലുമെന്നു ഭയക്കുന്നതായാണു കൃതിയുടെ കത്തില്‍. മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും െവെശാഖിന് സ്വത്തില്‍ യാതൊരു അവകാശവുമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
Leave a Reply