അപ്രതീക്ഷിതമായി വീട്ടിലെത്തിയ യുവാവ് തന്റെ കാമുകി  മറ്റൊരു കാമുകന് ഒപ്പം ഉറങ്ങുന്നത് കണ്ടാല്‍ എന്ത് ചെയ്യും . നമ്മള്‍ കരുതുന്ന പോലെ അടിപിടി ഒന്നുമല്ല അവിടെ നടന്നത് .സംഭവം രസകരം ആണ് .പക്ഷെ അടിച്ചു പൂസായി കിടന്ന രണ്ടു പേര്‍ക്കും ഭര്‍ത്താവ് പണി കൊടുത്തത് ഒരു സെല്‍ഫി എടുത്താണ് .സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയത ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു. ഈ ചിത്രങ്ങൾക്ക് ലോകമെമ്പാടും നിന്ന് പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ ഇമോറിയിലാണു സംഭവം. ഇരുപത്തിമൂന്നുകാരനായ ഡസ്റ്റൺ ഹോളോവേ ആണ് കാമുകിയുടെ വഞ്ചനയ്ക്ക് ഇരയായത്. ഡസ്റ്റൺ വീട്ടിലെത്തിയപ്പോൾ കണ്ടത് തന്റെ കിടപ്പുമുറിയിൽ അടിച്ചുപൂസായി മറ്റൊരാൾക്കൊപ്പം കിടന്നുറങ്ങുന്ന കാമുകിയെയാണ്. കാലുമടക്കി ആദ്യമൊന്നു കൊടുക്കാനാണ് ഡസ്റ്റണ് ആദ്യം തോന്നിയത്. എന്നാൽ സമചിത്തതയോടെ പ്രതികരിക്കാൻ തീരുമാനിച്ച ഡസ്റ്റൺ ഇരുവരെയും വിളിച്ചുണർത്താൻപോയില്ല. പകരം രണ്ടുപേരെയും നല്ല കുറച്ചു ചിത്രങ്ങളെടുത്തു. കൂടാതെ ഇവർക്കൊപ്പം സെൽഫിയും എടുത്തു. തുടർന്ന് ഈ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.’നല്ല പുരുഷന്മാർ നല്ല സ്ത്രീകളെ അർഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഡസ്റ്റൺ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഒരു പുതപ്പിനടിയിൽ കാമുകിയും മറ്റൊരാളും കിടന്നുറങ്ങുന്ന ചിത്രങ്ങളാണിത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സോഷ്യൽമീഡിയയിൽ വൈറലായി മാറിയ ചിത്രങ്ങൾക്ക് ലോകമെമ്പാടും നിന്ന് അയിരക്കണക്കിനു പേരുടെ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കാമുകി വഞ്ചിച്ചുവെന്നു നേരിട്ടു ബോധ്യപ്പെട്ടിട്ടും സമചിത്തതയോടെ കാര്യങ്ങൾ നേരിട്ട ഡസ്റ്റണെ നിരവധിപ്പേർ അഭിനന്ദിച്ചു. തന്നെ പിന്തുണച്ച എല്ലാവർക്കും ഡസ്റ്റൺ നന്ദി അറിയിച്ചു.