ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: റഷ്യൻ അധിനിവേശത്താൽ തകർന്നടിഞ്ഞ ഉക്രേനിയൻ അഭയാർത്ഥികൾക്കായി 200,000 പൗണ്ട് സമാഹരിച്ച നാനി ടു ദി സ്റ്റാർസ് താരങ്ങളെ ബ്രിട്ടൻ അനുമോദിച്ചു. യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന കുടുംബങ്ങൾക്കായി 500 പൗണ്ട് സമാഹരിക്കാൻ 37 കാരിയായ ലൂയന്ന ഹുഡ് സോഷ്യൽ മീഡിയയിൽ നടത്തിയ ചെറിയൊരു ശ്രമമാണ് വലിയ വിജയം കണ്ടിരിക്കുന്നത്. സംഭാവനകൾ കൂടിയപ്പോൾ അത് കൈകാര്യം ചെയ്യാൻ 40 വോളണ്ടിയർമാരെയും തയ്യാറാക്കി.
സാമൂഹിക രംഗത്ത് ലൂയന്ന ഹുഡ് നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി ബ്രിട്ടീഷ് എംപയർ മെഡൽ ലഭിച്ചു. ഫോക്കിലെ ന്യൂമാർക്കറ്റാണ് ഹൂഡിന്റെ സ്വദേശം. ആളുകൾ അവരുടെ വീടുകൾ വിട്ടുപോകാൻ പറയുന്നൊരു അവസ്ഥ എത്ര ഹൃദയഭേദകമാണെന്നാണ് ഹൂഡ് പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പലരുടെയും ഹൃദയം തുറന്നുള്ള സമീപനമായിരുന്നു കാണാൻ സാധിച്ചത്. അവരെ ആരെയും മറക്കാൻ സാധ്യമല്ലെന്നും ഹൂഡ് കൂട്ടിച്ചേർത്തു.
അതേസമയം,മോസ്‌കോയിലെയും കീവിലെയും ബ്രിട്ടീഷ് അംബാസഡർമാരായ മെലിൻഡ സിമ്മൺസ്, ഡെബോറ ബ്രോണർട്ട് എന്നിവർക്ക് വിദേശനയത്തിലെ സേവനങ്ങൾക്കുള്ള ഡംഹുഡ് പുരസ്കാരവും ലഭിച്ചു. എംബസികളിൽ പ്രവർത്തിക്കുന്ന മറ്റ് മൂന്ന് നയതന്ത്രജ്ഞരായ കേറ്റ് ഡാവൻപോർട്ട്, സാറാ ഡോചെർട്ടി, നിക്കോളാസ് ഹാറോക്സ് എന്നിവർക്ക് ഒബിഇകൾ നൽകി.
Leave a Reply