ഫോട്ടോഗ്രാഫറായ ലൂസി ഷൂല്‍റ്റ്‌സ് ഒരു പൂച്ച പ്രേമിയാണ്. എന്നാല്‍ അടുത്തകാലം വരെ ഇവര്‍ സ്വന്തമായി ഒരു പൂച്ചയെ വളര്‍ത്തിരുന്നില്ല. ലോക്കല്‍ ഷെല്‍റ്ററുകളില്‍ പോയി പൂച്ചകളെ പരിപാലിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ലൂസിയും സ്റ്റീവനും ഒരുമിച്ച് ജീവിച്ചു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതത്തിലേയ്ക്കു പുതിയൊരു അംഗത്തെ കൊണ്ടുവരാന്‍ അവര്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് ഓറഞ്ചും വെള്ളയും നിറത്തിലുള്ള ഒരു പൂച്ച കുഞ്ഞിനെ ഇരവരും ചേര്‍ന്നു വാങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

uploads/news/2018/01/184412/poocha.jpg
തങ്ങളുടെ പുതിയ അഥിതിയുടെ വരവ് അറിയിക്കാന്‍ ഒരു ഗംഭീര ഫോട്ടോഷൂട്ടും നടത്തി. ഒരു പ്രസവത്തിന്റെ രീതിയിലായിരുന്നു ഫോട്ടോഷൂട്ട്. നിറവയറുമായി ഇരിക്കുന്ന ലൂയി. ഒപ്പം സ്വാന്തനിപ്പിച്ച് സ്റ്റീവന്‍. തുടര്‍ന്നു ലൂസിക്കു പ്രസവവേദന വരുന്നു. സ്റ്റീവ് കുഞ്ഞിനെ പുറത്തെടുക്കുന്നു. ദാ ഒരു തക്കിടി മുണ്ടന്‍ പൂച്ച കുഞ്ഞ്. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു. ഞങ്ങള്‍ ഞങ്ങളുടെ ആദ്യ പൂച്ച കുഞ്ഞിനെ സ്വഗതം ചെയ്തു. ഒരു ആണ്‍ പൂച്ചകുഞ്ഞ്. ലൂസി ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.