ഈ ശനിയാഴ്ച ലെസ്റ്ററിലെ മെഹര്‍ സെന്ററില്‍ ആയിരക്കണക്കിന് യുകെ മലയാളികളെ സാക്ഷി നിര്‍ത്തി മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിനും നഴ്സസ് ദിനാഘോഷത്തിനും തിരി തെളിയുമ്പോള്‍ യുകെ മലയാളികളുടെ ജനപ്രിയ ചാനലായ മാഗ്നാവിഷന്‍ ഓരോ നിമിഷവും പൂര്‍ണ്ണതയോടെ ഒപ്പിയെടുക്കുന്നു. മലയാളം യുകെ എക്സല്‍ അവാർഡ് നിശയുടെ മീഡിയ പാർട്ണർ ആയ മാഗ്നാവിഷൻ ടിവി. അവാര്‍ഡ് നിശ പൂര്‍ണ്ണമായും സംപ്രേഷണം ചെയ്യാനുള്ള ദൃഡനിശ്ചയത്തിലാണ് ഒരുക്കങ്ങള്‍ നടത്തുന്നത്.
ഇതിനോടകം തന്നെ യുകെ മലയാളികൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്ന മാഗ്നാവിഷൻ ടിവി മലയാളം യുകെ അവാർഡ് നൈറ്റ് 2017 അത്യാധുനികമായ 5 കാമറകൾ ഉപയോഗിച്ച് മിഴിവോടെ പകർത്തി നിങ്ങളുടെ മുൻപിലെത്തിക്കുന്നു. പൂര്‍ണ്ണമായും യുകെയിൽ നിന്നും സംപ്രേഷണം നടത്തുന്ന മാഗ്നാവിഷൻ ടിവി ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പ്രധാനമായും യു.കെ, യൂറോപ്പ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലുള്ള പ്രേക്ഷകർക്കായാണ് ഈ ചാനൽ എങ്കിലും ലോകമെമ്പാടും ലഭ്യമാണെന്നതാണ് മാഗ്നാവിഷന്റെ ഒരു പ്രത്യേകത.
ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിലും, ഇന്റർനെറ്റ് ബ്രൗസേഴ്സ് ഉള്ള എല്ലാ ഫോണുകളിലും, കമ്പ്യൂട്ടർ, സ്മാർട്ട് ടിവികളിലും, റോക്കുബോക്സിലും മാഗ്നാവിഷൻ ടിവി ചാനൽ തികച്ചും സൗജന്യമായി ലഭ്യമാണ്. (www.magnavision.co.uk). നല്ല സംസ്കാരവും ജീവിത രീതികളും വിജ്ഞാനവും വിവരവും പകർന്നു നൽകുന്നതിൽ നവമാധ്യമങ്ങൾക്കുള്ള പങ്ക് മനസ്സിലാക്കി ജീവിതമൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട് സത്യത്തിലേയ്ക്കും അന്തസ്സിലേയ്ക്കും സേവനത്തിലേയ്ക്കും നയിക്കാനുതകുന്ന നല്ല പ്രോഗ്രാമുകൾ നിറഞ്ഞ ഒരു സെക്കുലർ ചാനലാണ് മാഗ്നാവിഷൻ.
എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കും ഒരുപോലെ നന്മയുടെ, സ്നേഹത്തിന്റെ, ശാന്തിയുടെ സന്ദേശം പകരാൻ കഴിയുന്ന ഒരു നല്ല ചാനലാകാനാണ് മാഗ്നാവിഷൻ ടിവി ആഗ്രഹിക്കുന്നത്. നല്ല ഗാനങ്ങൾ, സിനിമകൾ, ജീവിത വിജയത്തിനുതകുന്ന പരിപാടികൾ, വിവിധ പഠന ക്ലാസ്സുകൾ, മറ്റുള്ളവർക്ക് മാതൃകയായ് തീർന്നിട്ടുള്ളവരുടെ ജീവിതാനുഭങ്ങൾ, വളർന്നു വരുന്ന കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുവാനുള്ള അവസരങ്ങൾ, കുട്ടികൾക്കും മാതാപിതാക്കൾക്കും ഉപകാരപ്രദമായ പരിപാടികൾ എന്നിവയാണ് മാഗ്നാവിഷൻ ചാനൽ എന്ന ഈ ടിവി ചാനലിലൂടെ സാധ്യമാകുക. നല്ല ആശയങ്ങൾ, വാർത്തകൾ, അറിവു പകർന്നു നൽകുന്ന പരിപാടികളെല്ലാമാണ് ഈ ചാനലിൽ ഉൾക്കൊള്ളിക്കുന്നത്.
മലയാളം യുകെ അവാർഡ് നൈറ്റ് മാഗ്നവിഷന്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സമയവും തീയതിയും പിന്നീട് അറിയിക്കുമെന്ന് മാഗ്നാവിഷൻ ടിവി അറിയിച്ചു. പ്രശസ്ത സംവിധായകന് വൈശാഖ് ആണ് മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ ഉദ്ഘാടകന്‍. വൈശാഖും കുടുംബവും അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുന്നതിനായി ഇന്ന് യുകെയില്‍ എത്തിച്ചേരും. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് അവാര്‍ഡ് നൈറ്റില്‍ മുഖ്യാതിഥി ആയിരിക്കും. ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജ് വിശിഷ്ടാതിഥി ആയി പങ്കെടുക്കുന്ന ചടങ്ങില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും മികച്ച പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നു. ഒപ്പം യുകെ മലയാളി സമൂഹത്തില്‍ മികവ് തെളിയിച്ചവര്‍ ആദരിക്കപ്പെടുകയും ചെയ്യുന്നു.
Also Read:
മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..
മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു
Leave a Reply