ഈ അടുത്താണ് തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസുമായി വീണ്ടുമൊന്നിക്കുന്നു എന്ന വാർത്തകൾ തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രത്തിന്റെ പൂജാ വിശേഷങ്ങൾ തെലുങ്ക് സിനിമാ വൃത്തങ്ങൾ പുറത്തുവിട്ടിരുന്നു.

2005 ൽ പുറത്തിറങ്ങിയ അതട് പത്തുവർഷങ്ങൾക്കു ശേഷമിറങ്ങിയ ഖലീജ എന്നീ സിനിമകൾക്ക് ശേഷം മഹേഷ് ബാബുവും തിവിക്രം ശ്രീനിവാസും ഒന്നിക്കുന്ന സിനിമയായാകും SSMB28 . ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലും വേഷമിടുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വിടുന്നത്.

പിങ്ക് വില്ല പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം എസ്എസ്എംബി 28 ൽ പ്രധാന വേഷത്തിൽ മോഹൻലാലിനെ പരിഗണിച്ചിട്ടുണ്ട്. ഔദ്യോഗികമായി ഈ വാർത്തയിൽ സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വലിമൈ’യ്ക്ക് ശേഷം അജിത്ത് നായകനായി എച്ച് വിനോദിന്റെ സംവിധാനത്തിൽ പ്രഖ്യാപിച്ച ചിത്രമായ ‘എ കെ 61’ൽ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമിഴിലെ സൂപ്പര്‍ സ്റ്റാര്‍ അജിത്തും സ്ക്രീനില്‍ ഒരുമിച്ചെത്തുമെന്ന് തെന്നിന്ത്യൻ സിനിമാ വൃത്തങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

മോഹൻലാലിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ പല പ്രമുഖ നടന്മാരുടെ പേരും അജിത്തിനൊപ്പമുള്ള കഥാപാത്രം അവതരിപ്പിക്കുന്നതിന് പരിഗണനയിലുണ്ട്. ചിത്രത്തിന് കൂടുതല്‍ താര മൂല്യമുണ്ടാക്കുന്നതും അജിത്തിനൊപ്പം പ്രകടനത്തിലും മൂല്യത്തിലും ഒത്തുചേരുന്നതുമായ ഒരു സൂപ്പര്‍താരത്തെയാണ് അണിയറക്കാര്‍ പരിഗണിക്കുന്നത്.

നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അജിത്ത് അവതരിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. 2023ലെ പൊങ്കല്‍ റിലീസ് ആയിട്ടാവും എകെ 61 തിയറ്ററുകളിലെത്തുക എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത് .