ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളില്‍ ഇസ്‌ലാമോഫോബിയ ഉണ്ടായിരുന്നെന്നും ഏറെ വൈകിയാണ് അത് തിരിച്ചറിഞ്ഞതെന്നും നടി പാര്‍വതി തിരുവോത്ത് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കേരളത്തില്‍ ഇസ്ലാമോഫോബിയ ശക്തമാണെന്ന് പാര്‍വതി തിരുവോത്ത് വ്യക്തമാക്കിയത്.
ഇസ്ലാമോഫോബിയ കേരളത്തിലും ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല, പക്ഷെ കേരളത്തിലും ഉണ്ട്. അത് വളരെ കൂടുതലുമാണെന്നും പാര്‍വതി അന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നടി ടേക്ക് ഓഫ് സിനിമക്ക് എതിരായി ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകനായ മഹോഷ് നാരായണനിപ്പോള്‍.
പാര്‍വതി ഉള്‍പ്പടേയുള്ള പലര്‍ക്കും ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ലെന്ന് സംവിധായകന്‍ മഹേഷ് നാരായാണന്‍. ഇസ്‌ലാമോഫോബിയ എന്നതിനെ ഡിഫൈന്‍ ചെയ്യുന്ന ചില ഘടകങ്ങള്‍ ഉണ്ടെ്. ഒരു കാര്യം പറയുമ്പോള്‍ കൃത്യമായി പറയണം. എന്താണ് ഘടകം എന്നത് കൃത്യമാക്കണം. ടേക്ക് ഓഫ് എന്നത് ഒരു ഫിക്ഷണല്‍ കഥയാണ്. അതില്‍ ഒരാളുടേയും പക്ഷത്ത് നിന്നല്ല കഥ പറഞ്ഞതെന്നും മഹേഷ് നാരായണന്‍ അഭിപ്രായപ്പെടുന്നു.
ടോക്ക് ഓഫ് എന്ന സിനിമയിലെ നായിക സമീറ ഭര്‍ത്താവുമായാണ് ഇറാഖില്‍ പോവുന്നത്. ഫിക്ഷണലായിട്ട് പറഞ്ഞതാണ്. അങ്ങനെയൊരു നഴ്സ് യഥാര്‍ത്ഥത്തില്‍ നടന്ന കഥയില്‍ ഇല്ല. അങ്ങനെയൊരു കഥയില്‍ ഏത് രീതിയില്‍ കഥ മുന്‍പോട്ട് കൊണ്ടുപോകണമെന്ന് ഒരു സംവിധായകന്‍റെ സ്വാതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
എന്റെ സിനിമകളില്‍ ഇനി ഇങ്ങനെ ഉണ്ടാവില്ലെന്ന് പാര്‍വതി പറയുന്നത് കേട്ടു. ഞാന്‍ ചിന്തിക്കുന്നത് ഇത് എപ്പോഴാണ് പാര്‍വതിയുടെ സിനിമയായതെന്നാണ്. സിനിമ സംവിധായകന്റേത്. ഒരു സ്‌ക്രിപ്റ്റ് എഴുതി കൊടുത്തിട്ട് താത്പര്യമുണ്ടെങ്കില്‍ ചെയ്താല്‍ മതിയെന്നാണ് പറയുന്നത്.വേണമെങ്കില്‍ അവര്‍ക്ക് ഒഴിവാക്കാം. ഞാന്‍ ആരേയും നിര്‍ബന്ധിച്ച് കൊണ്ടുവന്നു ചെയ്യിച്ചിട്ടില്ല. ഇത് എപ്പോഴാണ് അവരുടെ സിനിമ ആകുന്നതെന്ന് എനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കസബ വിവാദത്തെ കുറിച്ചും അദ്ദേഹം പ്രതികരണം നടത്തി. മമ്മൂക്കയെ പറയുമ്പോള്‍ പോലും, ഞാന്‍ സ്ത്രീവിരുദ്ധത എതിര്‍ക്കുന്ന ആളാണ്. ആ വിഷയത്തില്‍ അവര്‍ പറഞ്ഞതിന്‍റെ കൂടെ നില്‍ക്കുന്ന ആളാണ്. പക്ഷെ അതില്‍ മമ്മൂക്കയെ അല്ല പറയേണ്ടത്. അതിന്‍റെ എഴുത്തുകാരനേയും സംവിധായകനേയുമാണ്. മമ്മൂട്ടി ഒരു അഭിനേതാവാണ്. എഴുത്തുകാരനാണ് ഇതേ കുറിച്ച് ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കേരളത്തില്‍ ഇസ്ലാമോഫോബിയ ശക്തമാണെന്ന് നടി പാര്‍വതി തിരുവോത്ത് അഭിപ്രായപ്പെട്ടത്. ഇസ്ലാമോഫോബിയ കേരളത്തിലും ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല, പക്ഷെ കേരളത്തിലും ഉണ്ട്. അത് വളരെ കൂടുതലുമാണെന്നും പാര്‍വതി അന്ന് അഭിപ്രായപ്പെട്ടിരുന്നു.
പുറമേയ്ക്ക് സമ്മതിക്കാന്‍ തയ്യാറായില്ലെങ്കിലും കേരളത്തിലും ഇസ്ലാമോഫോബിയ ശക്തമാണ്. തങ്ങളുടെ പക്ഷപാതിത്വവും ഭയങ്ങളുമൊക്കെ കേരളത്തിന് പുറത്തുള്ളവരെ പോലെ മലയാളികള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന് മാത്രം. മൂടുപടം അണിഞ്ഞാണ് കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങളിലൊക്കെ അവ പ്രത്യക്ഷപ്പെടുന്നതെന്നും പാര്‍വതി അന്ന് അഭിപ്രായപ്പെട്ടിരുന്നു.
Leave a Reply