മെയ്ഡ്സ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ യു കെ അണ്ടർ -17 ഫുട്ബോൾ ടൂർണ്ണമെൻറ് 6 – ന് നടക്കും. മെയ്ഡ് സറ്റൺ യുണൈറ്റഡ് എഫ്സിയുടെ ഹോം ഗ്രൗണ്ട് ആയ ഗലാഗർ സ്റ്റേഡിയത്തിൽ ആണ് ഇത്തവണ ഫുട്ബോൾ പൊടിപുരം അരങ്ങേറുക.
ഫുട്ബോൾ സീസൺ ആവേശ കൊടുമുടിയിൽ നിൽക്കുന്ന മെയ് മാസത്തിൽ തന്നെ മത്സരം സംഘടിപ്പിക്കാൻ സാധിക്കുന്നത് മികച്ച ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ടാണ്. ഫുട്ബോൾ പ്രേമികളുടെ ഇഷ്ട സ്റ്റേഡിയമായ ഗലാഗർ സ്റ്റേഡിയം അതിമനോഹരവും അതീവ സൗകര്യങ്ങൾ നിറഞ്ഞതുമാണ്.
യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ടീമുകൾ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്.
വൻ സമ്മാന തുകകളും ട്രോഫികളുമാണ് വിജയികളെ കാത്തിരിക്കുന്നത്.
വിജയികൾക്ക് 1000 പൗണ്ടും ട്രോഫിയും റണ്ണർ അപ്പ് ടീമിന് 500 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 300 പൗണ്ടും ട്രോഫിയും ലഭിക്കുമ്പോൾ നാലാം സ്ഥാനത്തെത്തുന്ന ടീം 200 പൗണ്ടും ട്രോഫിയും സ്വന്തമാക്കും.
4 മത്സരങ്ങൾ വരെ ഒരേസമയത്ത് നടക്കാൻ സൗകര്യമുള്ള ഗലാഗർ സ്റ്റേഡിയത്തിൽ 4200 കാണികൾക്ക് കളികാണാൻ സാധിക്കുമ്പോൾ 792 സീറ്റുകളുള്ള ഗാലറിയും ഉണ്ട് .
16 ടീമുകളാണ് ഇത്തവണ എൻ എം എ യൂത്ത് ഫുട്ബോൾ കപ്പിനുവേണ്ടി കളത്തിൽ ഇറങ്ങുന്നത്.
ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നതായും താല്പര്യമുള്ളവർ എൻ എം എ ഫുട്ബോൾ ടൂർണ്ണമെൻറ് കോ- ഓർഡിനേറ്റർമാരെ എത്രയും വേഗം ബന്ധപ്പെടണമെന്നും അസോസിയേഷൻ പ്രസിഡൻറ് , സെക്രട്ടറി എന്നിവർ അറിയിച്ചു. ഫെബ്രുവരി മാസം അവസാനത്തോടെ രജിസ്ട്രേഷൻ അവസാനിക്കുമെന്നും ഫിക്സ്ചർ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Leave a Reply