സിനിമയിൽ പ്രൊഡക്ഷൻ എസ്‌സിക്യൂട്ടീവ് ആയി ജോലിനോക്കുന്ന ഒറ്റപ്പാലം സ്വദേശി കിരൺ കുമാർ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. കിരൺ  2008 മുതൽ മൈഥിലിയുമായി പ്രണയത്തിൽ ആയിരുന്നു തുടർന്ന് ഇയാൾ വിവാഹിതനാണ് എന്ന് മൈഥിലി മനസിലാക്കിയതിനെത്തുടർന്ന് ഈ ബന്ധം വഷളാകുകയായിരുന്നു. പ്രണയത്തിലായിരുന്ന സമയത്തു എടുത്ത ചിത്രങ്ങൾ ബന്ധം വഷളായതിനെ തുടർന്ന്  കാട്ടി  തുടർച്ചയായി കിരൺ കുമാർ  മൈഥിലിയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. തുടർന്ന് 75 ലക്ഷത്തോളം രൂപ ആവിശ്യപ്പെട്ടു തന്നില്ലെങ്കിൽ ചിത്രം പരസ്യപ്പെടുത്തു എന്ന ഭിഷണിയും മുഴക്കി

ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് നടി നൽകിയ പരാതിയെ  തുടർന്നാണ് അറസ്റ്റ്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ്  കേസ് എടുത്തിരിക്കുന്നത്. ഇതിനു പിന്നിൽ കൂടുതൽ പേര് ഉണ്ട് എന്നാണ് നടി മൊഴി  നൽകിയിരിക്കുന്നത്