നോര്‍ത്താംപ്റ്റന്‍ കെറ്ററിങില്‍ ഒരു പുത്തന്‍ കൂട്ടായ്മയുടെ ഉദയത്തിന് തുടക്കമാവുന്നു. വളര്‍ന്ന് വരുന്ന തലമുറയ്ക്ക് പുതിയ ആശയങ്ങളും പുത്തന്‍ ഉണര്‍വ്വുമായി ഒരുമയോടെ ഒരേ സ്വരത്തില്‍ ഒരു കുടക്കീഴില്‍ ഒരു ജനത അണിചേരുന്നു. ‘മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിങ്’ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ കൂട്ടായ്മ, MAK എന്നു ചുരുക്കപ്പേരില്‍ ആണ് അറിപ്പെടുവാന്‍ പോകുന്നത്. ഒരുപോലെ ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുവാന്‍ ഇഷ്ട്ടപ്പെടുന്ന കുറെ കുടുംബങ്ങള്‍ അണിചേരുന്ന ഈ അസോസിയേഷനില്‍ ഊര്‍ജ്ജ്വസ്വലരായ ചെറുപ്പക്കാര്‍ ഇതിന്റെ നേതൃത്വനിരയില്‍ അണിചേരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാവരുടെയും അനുഗ്രഹാശിസ്സോടെ തുടക്കം കുറിക്കുവാന്‍ പോകുന്ന ഈ അസോസിയേഷന്റെ ഉദ്ഘാടനം ഉടനെ നടത്തുന്നതാണ്. ഈ അസോസിയേഷനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ [email protected] എന്ന ഇമെയില്‍ അഡ്രസ്സില്‍ ബന്ധപ്പെടുക.