ദിനേശ് വെള്ളാപ്പള്ളി

സേവനം യു.കെ മലയാളി സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ ചെറുതല്ല. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ മുറുകെ പിടിച്ച് സമൂഹത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സേവനം യുകെ മാതൃകാപരമായ സേവനങ്ങളാണ് നടത്തിവരുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായ പ്രസ്ഥാനമായി മാറിയ സേവനം യുകെ കൂടുതല്‍ പേരിലേക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുകയാണ്.

ആലുവ അദ്വൈതാശ്രമത്തന് കീഴിലുള്ള സേവിക സമാജത്തിലെ കുട്ടികള്‍ക്കുള്ള സേവനം യു.കെ വനിതാ വിഭാഗം സ്വരുകൂട്ടിയ പഠന സഹായ ഫണ്ട് ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ സേവനം യുകെയ്ക്ക് വേണ്ടി ചെയര്‍മാന്‍ ബിജു പെരിങ്ങത്തറയുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ അധികാരികള്‍ക്ക് കൈമാറി.

ശിവഗിരിയില്‍ നിന്നുള്ള രജിസ്ട്രാര്‍, ജോയ്ന്റ് രജിസ്ട്രാര്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ തുടങ്ങി ഉന്നത വ്യക്തികള്‍ സന്നിഹിതരായിരുന്നു. സഭാ രജിസ്ട്രാര്‍ ടി.വി രാജേന്ദ്രന്‍, ജോ രജിസ്ട്രാര്‍ ഡി അജിത് കുമാര്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ എസ് ജെയിന്‍, ജില്ലാ സെക്രട്ടറി കെ എസ് ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷിബു ഖജാന്‍ജി- ഇന്ദുമതി ശശിധരന്‍ സേവികാ സമാജം സെക്രട്ടറി അഡ്വ സീമന്തിനി എന്നിവര്‍ പങ്കെടുത്തു.

ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്ന സേവനം യുകെ അംഗങ്ങള്‍ സമൂഹത്തിലേക്കിറങ്ങി ചെന്ന് തങ്ങളാകുന്ന സഹായം ചെയ്യാന്‍ ശ്രമിക്കുകയാണ്. ഏവരുടേയും പിന്തുണയോടെ ശ്രീനാരയണഗുരുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ ജീവിതം മാതൃകയാക്കാനുള്ള ശ്രമത്തിലാണ് അംഗങ്ങള്‍.