കറുപ്പും ചുവപ്പും നിറത്തിലുള്ള മനുഷ്യ രക്തം കലര്‍ത്തിയ സാത്താന്‍ ഷൂ ആണ് ഇന്ന് ചര്‍ച്ചാ വിഷയം. പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ലില്‍ നാസ് എക്‌സുമായി ചേര്‍ന്നാണ് മനുഷ്യ രക്തമുള്ള ഷൂവിന്റെ വില്‍പ്പന നടത്തിയത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ ആര്‍ട് കലക്ടീവ് ആണ് ഇതിന് പിന്നില്‍. സാത്താന്‍ ഷൂ എന്ന പേരില്‍ ഇറക്കിയ 666 ജോഡി ഷൂ ഞൊടിയിടയിലാണ് വിറ്റത്.

അതേസമയം, തങ്ങളുടെ ഷൂ രൂപമാറ്റം വരുത്തി വില്‍ക്കുന്നുവെന്ന ആരോപണവുമായി ആഗോള ബ്രാന്‍ഡായ നൈക്കി രംഗപ്രവേശം ചെയ്തതോടെ ഷൂ വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണു. സാമ്പത്തിക ലാഭത്തിനു വേണ്ടി മൂല്യങ്ങള്‍ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ സാത്താന്‍ ഷൂ വിവാദങ്ങളില്‍ ഇടം നേടുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കറുപ്പും ചുവപ്പും നിറങ്ങളാണ് ഷൂവിലുള്ളത്. ഇതിന്റെ അടിവശത്തായി ഒരു തുള്ളി മനുഷ്യ രക്തം ചേര്‍ത്തിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. ലൂക്ക് 10 : 18 എന്നും ഷൂവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷം 10ാം അധ്യായത്തിലെ 18ാം വാക്യമായ ”അവന്‍ അവരോടു: സാത്താന്‍ മിന്നല്‍പോലെ ആകാശത്തു നിന്നു വീഴുന്നതു ഞാന്‍ കണ്ടു” എന്നതാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. 1018 ഡോളര്‍ (ഏകദേശം 75,000 ഇന്ത്യന്‍ രൂപ) ആണ് വില. പുറത്തിറക്കി ഒരു മിനിറ്റില്‍ 666 ജോഡിയും വിറ്റു പോയെന്ന് ബ്രൂക്ലിന്‍ ആര്‍ട്ട് കലക്ടീവ് അറിയിക്കുന്നു.