രാജ്യത്തെ ഭരണാധികാരികൾ അണിഞ്ഞൊരുങ്ങുന്ന കാര്യത്തിൽ അതീവ ശ്രദ്ധയാണ് പുലർത്തുന്നത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്. സ്വന്തം പേര് ആലേഖനം ചെയ്ത 10 ലക്ഷം രൂപ വില മതിക്കുന്ന കോട്ട് ധരിച്ച് മോദി വാർത്തയിൽ ഇടം നേടിയിരന്നു. എന്നാൽ ഇന്ന് വാർത്തയിൽ ഇടം നേടിയിരിക്കുന്നത് രാഷ്ട്രപതിയുടെ മേക്കപ്പ് ചിലവാണ്. നമ്മുടെ രാഷ്ട്രപതിയെ കുറിച്ചല്ല പറയുന്നത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് താരം.emmanuel macron

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വർഷം മെയ് 14 നാണ് മാക്രോൺ ഫ്രാൻസിന്റെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. അധികാരമേറ്റ് മൂന്ന് മാസത്തിനുള്ളിൽ തന്റെ പേഴ്‌സണൽ മേക്കപ്പ് ആർടിസ്റ്റായ നടാഷയ്ക്ക് മാക്രോൺ നൽകിയത് 26,000 യൂറോയാണ്. കൃത്യമായി പറഞ്ഞാൽ 1981817.47 ലക്ഷം രൂപ !! സംഗതി പുറത്തായതോടെ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി മാക്രോൺ. മക്രോണിനെ കളിയാക്കി നിരവധിപേരാണ് മക്രോണിൻറെ മേക്കപ്പ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്രോണിനെ ചിലർ ഈജിപ്ഷ്യൽ ഫറവോ ആയ തുത്തൻഖാമനോടാണ് താരതമ്യപ്പെടുത്തിയത്.