സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് ജയറാം-പാർവതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. സിനിമയുടെ ഗ്ലാമർ പരിവേഷം ഇല്ലെങ്കിലും സ്റ്റൈലിന്റെ കാര്യത്തിൽ താനും ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കുകയാണ് മാളവിക. ഇൻസ്റ്റാഗ്രാമിൽ മാളവിക പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ ഇതിന് തെളിവ്.
സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സഹോദരി മാളവികയ്ക്കും ഏറെ ആരാധകരുണ്ട്. നേരത്തെ അമ്മ പാര്‍വതിയ്‌ക്കൊപ്പം നില്‍ക്കുന്ന മാളവികയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മാളവികയുടെ ചിത്രങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയതോടെയാണ് താരപുത്രി സിനിമയിലേക്ക് വരുമോ എന്ന് ജയറാമിനോട് എല്ലാവരും ചോദിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഉടനെ ഒരു അരങ്ങേറ്റം ഉണ്ടാവുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല.
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നായികയായിരുന്നു പാര്‍വതി. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമുണ്ടായിരുന്ന ശാലീന സുന്ദരിയായിരുന്നു പാര്‍വതിയുടെ ട്രേഡ് മാര്‍ക്ക്. അക്കാര്യത്തില്‍ മാളവിക ലേശം മോഡേണാണ്. മുടി ബോയ് കട്ട് ചെയ്തും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചും നില്‍ക്കുന്ന താരപുത്രിയുടെ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പുറത്ത് വന്ന് കഴിഞ്ഞു. സിനിമയിലെത്തിയില്ലെങ്കിലും മറ്റ് പല മേഖലകളിലും മാളവിക ജയറാം സജീവമാണ്. നേരത്തെ തമിഴ്‌നാട്ടില്‍ നടന്ന രക്തദാന ക്യാംപില്‍ അംഗമായിരുന്ന മാളവികയ്ക്ക് മികച്ച സേവനത്തിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അഭിനന്ദനം ലഭിച്ചിരുന്നു.
മകൾ അഭിനയിക്കുമോ, ഭാര്യ പാർവതി സിനിമയിലേക്ക് തിരിച്ചെത്തുമോ തുടങ്ങിയ ചോദ്യങ്ങൾ പല അഭിമുഖങ്ങളിലും ജയറാമിനോട് ചോദിച്ചിട്ടുണ്ട്. ഒരു ചാനൽ പരിപാടിക്കിടെ ഇതിനെല്ലാം ഉത്തരം നൽകിയിരിക്കുകയാണ് ജയറാം. ‘മകൾ സിനിമയിലേക്ക് വരുമോ എന്ന് എന്നോട് ഒരുപാട് പേരു ചോദിച്ചിരുന്നു. എന്നാൽ അവൾക്ക് അഭിനയത്തോട് താല്പര്യമില്ല. കായിക മേഖലയിലാണ് താല്പര്യം കാണിക്കുന്നത്.
ചില ചിത്രങ്ങൾ ചുവടെ:
Leave a Reply