എന്ത് ധരിക്കണമെന്നത് എന്റെ തീരുമാനം, അശ്ലീല കമന്റുകള്‍ അനുവദിച്ച് തരുന്നതല്ല; അശ്ലീല കമന്റ് ചെയ്തവരെ വെളിപ്പെടുത്തി നടി സ്രിന്ദ്ര
13 May, 2020, 11:59 am by
News Desk 1
സമൂഹമാധ്യമങ്ങളില്‍ സിനിമാതാരങ്ങള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ പലപ്പോഴും പലരും അശ്ലീല കമന്റുകള്‍ ചെയ്യാറുണ്ട്. പല താരങ്ങളും ഇത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്കി രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തില്‍ താന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രത്തിന് പതിവായി അശ്ലീല കമന്റ് രേഖപ്പെടുത്തുന്നവര്‍ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സ്രിന്ദ.
എന്ത് ധരിക്കണമെന്നത് തന്റെ തീരുമാനമാണെന്നും എന്നാല്‍ ഇത്തരം അശ്ലീല കമന്റുകള്‍ അനുവദിച്ച് തരുന്നതല്ലെന്നും നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തെ ബഹുമാനിക്കുക. കഴിക്കുന്ന ഭക്ഷണത്തെ, ജോലിയെ, നിങ്ങളെ തന്നെ ബഹുമാനിക്കുക, നല്ലത് ചെയ്യുക എന്ന് സ്രിന്ദ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സാധാരണയായി ഇത്തരം കമന്റുകളോടും മെസേജുകളോടും പ്രതികരിക്കുന്ന ആളല്ല താന്‍. അതിനുള്ള സമയവുമില്ല. ഫോണില്‍ കുത്തിയിരുന്ന് ഇത്തരം മെസേജുകള്‍ അയക്കുന്നവരുടെ ഉദ്ദേശം തന്നെ ആരുടെയെങ്കിലും ശ്രദ്ധ ക്ഷണിക്കലാണ്. പലപ്പോഴും ഇത്തരക്കാരെ അവഗണിക്കാറാണ് പതിവ്.എന്നാല്‍ ഒരു കുട്ടിയുടെ മുഖമുള്ള പ്രൊഫൈലില്‍ നിന്നാണ് നിരന്തരം മെസേജ് അയക്കുന്നത്. ഇത് സഹിക്കാന്‍ പറ്റില്ല. ഇത് അവസാനിപ്പിച്ചേ മതിയാകൂ എന്നും സ്രിന്ദ പറയുന്നു.
കുറിപ്പിനൊപ്പം തന്നെ ശല്യപ്പെടുത്തുന്ന പ്രൊഫൈല്‍ ഐഡിയും സ്രിന്ദ പങ്കുവച്ചിട്ടുണ്ട്. സ്രിന്ദയുടെ പോസ്റ്റിനെ പിന്തുണച്ചും അസ്ലീല കമന്റിടുന്നവരെ രൂക്ഷമായി വിമര്‍ശിച്ചും നിരവധി പേര് കമന്റ് ചെയ്തു.
വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ
പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് .
വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .
Leave a Reply