ഇടവ(തിരുവനന്തപുരം):ലോക്ക് ഡൗൺ കാലത്ത് ലോകമെങ്ങുമുള്ള മലയാളി കൂട്ടായ്മയ്ക്കായി സൽമാൻ ഫാർസി രൂപം കൊടുത്ത ഫേസ്ബുക്ക് ഗ്രൂപ്പായ മലയാളം മൂവി ക്ലബ്‌ ആണ് കാരിക്കേച്ചർ ലൈവ് നടത്തിയത്.കാൽ ലക്ഷം കലാപ്രേമികൾ ഈ ഫേസ്ബുക്ക് കൂട്ടായ്മയിൽ അംഗങ്ങളായതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ്
വരമേള സംഘടിപ്പിച്ചത്.നീണ്ട 3 മണിക്കൂറിനുള്ളിൽ നിരവധി പ്രമുഖരുടെ ചിത്രങ്ങളാണ് നൗഷാദിന്റ മാന്ത്രിക വിരലുകളിലൂടെ തെളിഞ്ഞത്. ലോകത്തിൻ്റെ വിവിധ കോണുകളിൽ ഇരുന്ന് നിരവധി പേർ ആണ് വീക്ഷിച്ചത്.

കോഴിക്കോട്‌ യൂണിവേർസ്സൽ ആർട്ട്സിൽ നിന്ന് ചിത്രകലാപഠനവും ചരിത്രത്തിൽ ബിരുദവും നേടിയിട്ടുള്ള നൗഷാദ് വെള്ളലശ്ശേരി ആണ് വരയ്ക്ക് നേതൃത്വം നല്കിയത്. കാരിക്കേച്ചർ രചനയിലും ചൈൽഡ്‌ ഇലുസ്ട്രഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇദ്ദേഹം സംസ്ഥാന പാഠപുസ്തകങ്ങളിൽ (scert) ചിത്രീകരണം നടത്തിയിട്ടുണ്ട്‌. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള സയൻസ്‌ , ഇംഗ്ലീഷ്‌ പാഠപുസ്തകങ്ങളിൽ ആണ് ചിത്രീകരണം നടത്തിയിട്ടുള്ളത്. സ്കൂൾ പ്രവേശനോൽസവത്തിന്റെ 2015-16, 2016- 17വർഷങ്ങളിലെ പോസ്റ്റർ ഡിസൈൻ ചെയ്തത് നൗഷാദ് ആണ്. ബാലഭൂമി, മലർവാടി, യുറീക്ക, ‘Wow kids’ തുടങ്ങിയ ബാലമാസികകളിലും ഐഎഎംഇ, അൽബിർ തുടങ്ങിയ സമാന്തര പാഠപുസ്തകങ്ങളിലും ചിത്രീകരണം നടത്തുന്നു. ‘കേരളാ കാർട്ടുൺ അക്കാദമി’ അംഗമാണ് നൗഷാദ്.

കേരളാ കാർട്ടൂൺ അക്കാദമിയുടെ ബാനറിൽ പ്രളയദുരിതാശ്വാസനിധിക്ക്‌ വേണ്ടിയും സംസ്ഥാന സ്കൂൾ കലോൽസവ വേദികളിലും മാതൃഭൂമിക്ക് ‌ വേണ്ടി മുംബൈ ഫെസ്റ്റിലും മറ്റും ലൈവ്‌ കാരിക്കേച്ചർ നടത്തിയിട്ടുണ്ട്‌.വിവിധ ഇവെന്റുകൾക്ക്‌ വേണ്ടിയും ലൈവ്‌ കാരിക്കേച്ചർ ചെയ്യുന്നു. കുട്ടികൾക്ക്‌ വേണ്ടി കാർട്ടൂൺ വർക്ക്‌ ഷോപ്പുകൾ സംഘടിപ്പിക്കുന്നു.’കാലിക്കറ്റ്‌ ഗ്രീൻ കാർണ്ണിവൽ’ കോഴിക്കോട്‌ ബീച്ചിൽ സംഘടിപ്പിച്ച ‘ബീച്ച്‌ ബിനാലെ’ , കോഴിക്കോട്‌ ഡി സി സി ഗാന്ധി ജയന്തിയോടനുബന്ധിച്ച്‌ കിഡ്സൺ കോർണ്ണറിൽ വെച്ച്‌ നടത്തിയ ‘വര വിചാരം ‘ എന്നിവയുടെ ‘ക്യുറേറ്റർ’ ആയിരുന്നു. ‘പുല്ലാഞ്ഞിമേട്ടിലെ വരിക്കപ്ലാവും കൂട്ടുകാരും’ എന്ന പേരിൽ ഒരു ബാലസാഹിത്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.മലപ്പുറം ജില്ലയിലെ കിഴിശ്ശേരി ഗാണപത്‌ എ യു പി സ്കൂളിൽ ചിത്രകലാധ്യാപകനാണ് നൗഷാദ്.ആറു വർഷത്തോളമായി കാരിക്കേച്ചർ രംഗത്ത്‌ സജീവമായി നില്ക്കുന്ന നൗഷാദിൻ്റ ഭാര്യ റസിയ സുൽത്താനും ഇശൽ, ഗസൽ എന്നിവർ മക്കളും ആണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം പലരാജ്യങ്ങളിലായി പടർന്നു കിടക്കുന്ന മലയാളികളുടെ ഒരു സജീവ കൂട്ടായ്മയായി ഇതിനോടകം മലയാളം മൂവി ക്ലബ്ബ് മാറിക്കഴിഞ്ഞു.സകല കലകൾക്കും സംവദിക്കാൻ ഒരിടം അതാണ് ഗ്രൂപ്പിന് അഡ്മിൻ സൽമാൻ ഫാർസി നൽകുന്ന നിർവചനം. തിരുവനന്തപുരം ഇടവ സ്വദേശിയായ ഇദ്ദേഹം ചില ഷോർട്ട് മൂവികളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ഹ്രസ്വമായ നമ്മുടെയൊക്കെ ജീവിതത്തിൽ നിറം പകരാൻ കലയ്ക്കു കഴിയും .സമൂഹത്തിൽ നന്മ പരത്തി എല്ലാവരെയും ചേർത്തുപിടിച്ച്‌ കലയെ പരിപോഷിപ്പിച്ചുകൊണ്ടു മുന്നേറുകയാണ് മലയാളം മൂവിക്ലബ്ബിന്റെ പ്രധാന ലക്ഷ്യമെന്നും വീണ്ടും നിരവധി കലാകാരൻമാരെ പങ്കെടുപ്പിച്ച് ലൈവ് സംഘടിപ്പിക്കുമെന്ന് അഡ്മിൻ സൽമാൻ ഫാർസി പറഞ്ഞു.

വിവിധ കലാകരൻമാരുടെ കഴിവുകൾ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിന് സൽഫാൻ ഫാർസി നടത്തുന്ന ശ്രമങ്ങളെ യൂണിവേഴ്സൽ ബുക്ക് റിക്കോർഡ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു.