ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്പ് മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് മത്സരത്തിന് ഒക്ടോബർ 8 ന് തിരശ്ശീലയുയരും. മലയാളം യുകെ ന്യൂസിൻ്റെ 2022 ലെ അവാർഡ് നൈറ്റിനോട് അനുബന്ധിച്ച് നടത്തുന്ന ബോളിവുഡ് ഡാൻസ് മത്സരത്തിന് യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി ടീമുകൾ മാറ്റുരയ്ക്കും. ഒക്ടോബർ 8ന് യോർക്ക് ക്ഷയറിലെ കീത്തിലിയിലാണ് ബോളിവുഡ് ഡാൻസ് മത്സരം നടക്കുക. അത്യധികം ആവേശം നിറഞ്ഞ മത്സരത്തിന് വലിയ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് കാലം കഴിഞ്ഞതിന് ശേഷമുള്ള വലിയൊരാഘോഷത്തിനാണ് യോർക്ക്ക്ഷയർ സാക്ഷിയാവുക. 1001 പൗണ്ട് ഒന്നാം സമ്മാനവും 751, 501 പൗണ്ടുകൾ രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നു. സത്യസന്ധമായ വിധി നിർണ്ണയത്തിലൂടെ ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ വിജയികളെ മലയാളം യുകെ പ്രഖ്യാപിക്കും. ബോളിവുഡ് ഡാൻസ് മത്സരത്തിന് ശേഷം നടക്കുന്ന അവാർഡ് നൈറ്റിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകും. മലയാളം യുകെയുടെ 2022 ലെ അവാർഡ് ജേതാക്കൾക്കുള്ള അവാർഡുകൾ തദവസരത്തിൽ നല്കും. അതീവ ശ്രദ്ധയോടെ മലയാളം യുകെ ടീമംഗങ്ങൾ പരിഗണിച്ച അവാർഡുകളാണ് നല്കപ്പെടുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒക്ടോബർ എട്ടാം തീയതി യോർക്ക്ക്ഷയറിലെ കീത്തിലിയിൽ നടക്കുന്ന അവാർഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാർ അവാർഡ് നൈറ്റിൽ വിസ്മയങ്ങൾ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാർഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയോടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകർക്കായി കാത്തിരിക്കുന്നത്..

Venue:
Victoria Hall
Hardings Road
Keighley, WestYorkshire
BD213JN