ഫ്‌ളോറിഡ∙ യുഎസിൽ മലയാളിയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. കോട്ടയം പേരൂർ സ്വദേശി മാത്യു െകാരട്ടിയിലാണ് (68) കൊല്ലപ്പെട്ടത്. ഹൈവേ 60 നു സമീപമുള്ള സെന്റർ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം പുറത്തുവന്ന ജെയ്സൺ ഹനസൻ ജൂനിയർ(36) എന്ന അക്രമിയാണ് മാത്യുവിനെ െകാലപ്പെടുത്തിയത്. ചൊവ്വാഴ്ച യുഎസ് സമയം രാവിലെ 10:30നായിരുന്നു സംഭവം. മോഷണമുതലുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തോക്കു ചൂണ്ടിയ അക്രമി മാത്യുവിന്റെ എസ്‌യുവി തട്ടിയെടുക്കുകയായിരുന്നു.

മാത്യുവിനെ പാസഞ്ചർ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു. പ്രതി സഞ്ചരിച്ച വാഹനം പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിച്ച് വാഹനം മറിയുകയായിരുന്നു. വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തട്ടിക്കൊണ്ടുപോയ മാത്യുവിനായുള്ള തിരച്ചിൽ ഊർജിതമായി നടക്കുന്നതിനിടെ വൈകിട്ട് നാലു മണിയോടെ വാഷിങ്ടൻ‌ റോഡിൽ കവർച്ച ചെയ്ത ബാങ്കിനു സമീപം തന്നെയുള്ള സേക്രട്ട് ഹാർട് ക്നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്ററിനു പിന്നിൽ നിന്നു മാത്യുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.