ഓസ്‌ട്രേലിയ : തിരുവോണനാളില്‍ ഓണസദ്യകഴിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന മലയാളി യുവാവ് പെര്‍ത്തിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്! അന്തരിച്ചു . തിരുവനന്തപുരം സ്വദേശി സുനീഷ് (സണ്ണി 35) ആണ് മരിച്ചത് .

തിരുവോണനാളില്‍ ഓണസദ്യകഴിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന സുനീഷ് ഹൃദയാഘാതത്തെ തുടര്‍ന്ന്! വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു . ഉടന്‍ ആര്‍മഡയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പെര്‍ത്ത് നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാറി സെവില്ലിഗ്രൂവ് എന്ന സ്ഥലത്താണ് സുനീഷും കുടുംബവും താമസിക്കുന്നത് . ഒരു സ്വകാര്യ നേഴ്‌സിങ് ഹോമിലെ എന്‍ റോള്‍ഡ് നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോട്ടയം കുറവിലങ്ങാട് കളത്തൂര്‍ സ്വദേശിയായ ഭാര്യ നീനു ഫിയോന സ്റ്റാന്‍ലി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സാണ്. രണ്ടു മക്കളുണ്ട്. മൃതദേഹം ആര്‍മഡയില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു .