ഭാര്യയുമായി വഴക്കിട്ട ഇന്ത്യന്‍ യുവാവ് തന്റെ ഒരു വയസ്സ് പ്രായം ഉള്ള ഇരട്ടകുട്ടികളില്‍ ഒരാളെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് .രണ്ടാമത്തെ കുട്ടി ഗുരുതരാവസ്ഥയില്‍ .സംഭവത്തില്‍ നോർത്ത് ലണ്ടനിലെ ഇന്ത്യൻ യുവാവ് അറസ്റ്റിലായി.റൊമാനിയക്കാരിയെ കല്യാണം കഴിച്ച് ഫിൻസ്ബറി പാർക്കിൽ കഴിയുന്ന ബിന്ദ്യ സാഗർ ദാസാണ് അറസ്റ്റിലായതെന്ന് സ്‌കോട്ട്‌ലൻഡ് യാർഡ് അറിയിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗബ്രിയേലെന്ന കുട്ടിയാണ് മരിച്ചത്.രണ്ടാമത്തെ കുട്ടി മരിയ അതീവഗുരുതരാവസ്ഥയില്‍ കഴിയുകയാണ് .

ഇന്നലെ രാത്രി 7.15ന് ഹാക്ക്‌നെ പ്രദേശത്ത് നിന്നാണ് ദാസിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. തുടർന്ന് ഈസ്റ്റ് ലണ്ടൻ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയ ഇയാളെ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് കൊലപാതകം നടന്നതെന്ന് സൂചനയുണ്ട്. കൊലപാതകത്തിനുപയോഗിച്ച ചുറ്റിക ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ച് വരുകയാണ്. ഇത് സമീപത്ത് മണലിൽ പൂഴ്‌ത്തി വച്ച നിലയിൽ കണ്ടെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടികളെ കണ്ടെത്തിയ ഫ്‌ലാറ്റിൽ ദാസുണ്ടായിരുന്നുവെന്നും എന്നാൽ എമർജൻസി സർവീസുകാരെ വിളിക്കുന്നതിന് മുമ്പ് അയാൾ സ്ഥലം വിടുകയായിരുന്നുവെന്നുമാണ് ഡിറ്റെക്ടീവുകൾ വെളിപ്പെടുത്തുന്നത്. തുടർന്ന് നടത്തിയ പൊലീസ് തെരച്ചിലിലാണ് അയാളെ പിടികൂടിയിരിക്കുന്നത്.

കഴിഞ്ഞ ഏഴ് വർഷങ്ങളായി ദാസ് സമീപത്തുള്ള പെംബറി ഹോട്ടലിൽ നൈറ്റ് റിപസ്പഷനിസ്റ്റായി ജോലി ചെയ്ത് വരുകയായിരുന്നു.എന്നാൽ രണ്ട് ദിവസം മുമ്പ് അയാൾ ജോലി വിട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്.ഭാര്യയും ആയി ഉണ്ടായ വഴക്കില്‍ ആണ് ഇയാള്‍ പ്രതികാരമായി കുട്ടികളെ ചുറ്റികകൊണ്ട് അടിച്ചത് എന്നാണ് പോലിസ് പറയുന്നത് .കുട്ടികള്‍ക്ക് അടിയേറ്റ സമയം ഇയാളുടെ ഭാര്യ കരഞ്ഞു കൊണ്ട് സഹായം അഭ്യര്‍ഥിച്ചു വീടിനു വെളിയിലേക്ക് ഇറങ്ങി ഓടുകയായിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു .