ലോകത്തിന്‍റെ ഏത്​ കോണിലെത്തിയാലും ഒരു മലയാളി ഉണ്ടാകുമെന്നാണ്​ ചൊല്ല്​. പതിവ്​ പാരിസിലും തെറ്റിയില്ല. ബാഴ്​സയിൽ നിന്നും സാക്ഷാൽ ലയണൽ മെസ്സി പാരിസിൽ വന്നിറങ്ങിയപ്പോൾ അവിടെയും ദേ ഒരു മലയാളി ആരാധകൻ.

മെസ്സി പാരിസിലെ റോയൽ മെൻക്യൂ ഹോട്ടലിൽ ആരാധകരെ അഭിവാദ്യം ചെയ്യു​േമ്പാൾ തൊട്ടപ്പുറത്തെ റൂമിലുണ്ടായിരുന്നത്​ തൃശൂർ തളിക്കുളം സ്വദേശിയായ അനസ്​ പി.എയാണ്​. അലറി വിളിച്ച അനസിന്‍റെ വിളി മെസ്സി ആദ്യം കേട്ടി​ല്ലെങ്കിലും മകൻ തിയാഗോ ചൂണ്ടിക്കാണിച്ചതോടെ ശ്രദ്ധിച്ചു. തുടർന്ന്​ അനസിന്​​ മെസ്സി അഭിവാദ്യമർപ്പിച്ചു.

  മഴക്കെടുതി; ദുരന്തബാധിതർക്ക് സർക്കാർ ഉചിതമായ നഷ്‌ടപരിഹാരം നൽകും തെക്കൻ തമിഴ്‌നാട്ടിൽ ചക്രവാത ചുഴി രൂപപ്പെട്ടെന്ന് മുഖ്യമന്ത്രി

ഖത്തറിൽ ജോലി ചെയ്യുന്ന അനസ്​ അവധിക്കാലം ചിലവഴിക്കാനാണ്​ പാരിസിൽ എത്തിയത്​​. ജീവിതത്തിലെ അവിസ്​മരണീയ നിമിഷമെന്നാണ് സംഭവത്തെക്കുറിച്ച്​ അനസിന്​ പറയാനുള്ളത്​. ​