ഡബ്ലിന്‍:ഡബ്ലിനില്‍ മലയാളി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.സെന്റ് ജെയിംസസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന കോഴിക്കോട് അശോകപുരം സ്വദേശിനി മേരി കുര്യാക്കോസിനെയാണ് ( ലിന്‍സി) താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്,

ഇന്നലെ(ബുധനാഴ്ച ) ഉച്ചയ്ക്ക് ശേഷമാണ് താലയിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചതെന്ന് കരുതപ്പെടുന്നു.വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹപ്രവര്‍ത്തകരായ നഴ്‌സുമാരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.

ജനുവരിയില്‍ വിവാഹം നിശ്ചയിച്ചിരിക്കവെയാണ് മേരിയെ മരണം തേടിയെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ മേരിയുടെ ജന്മദിനമായിരുന്നു. ജനുവരി എട്ടിന് പള്ളിയില്‍ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള വസ്ത്രങ്ങളും ,ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും കൊടുത്തിരുന്നു.

കുളിമുറിയില്‍ ഷവറില്‍ കുരുക്കിയിട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി,ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ നാട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുപോകാനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുകയുള്ളു.

കഴിഞ്ഞ മൂന്നു വര്‍ഷമായി സെന്റ് ജെയിംസസില്‍ നഴ്സായിരുന്നു മേരി കുര്യാക്കോസ്

അയര്‍ലണ്ടിലെ മലയാളി നഴ്സിന്റെ ദുരൂഹ മരണം, ഞെട്ടിത്തരിച്ച് സഹപ്രവര്‍ത്തകര്‍: യാത്രയായത് ജന്മദിന ആശംസകള്‍ക്ക് നന്ദി പറഞ്ഞു പോസ്റ്റിട്ട ശേഷം…