റോക്കറ്റ് ആക്രമണത്തിൽ മലയാളി നേഴ്സ് ഇസ്രയേലിൽ കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് (32)അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് .കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ . ആക്രമണത്തിൽ ഒരു ഇസ്രയേലി യുവതിയും മരണമടഞ്ഞു.

  ’ആറാട്ട്’ റിലീസിന്, തീയതി പ്രഖ്യാപിച്ചു; മോഹൻലാൽ ബി. ഉണ്ണിക്കൃഷ്ണൻ ടീമിനൊപ്പം എ ആർ റഹ്മാനും...

ഇന്നലെ ഭര്‍ത്താവുമായി വീഡിയോകോളില്‍ സംസാരിക്കുന്നതിനിടെയാണ്   ആക്രമണത്തിനിരയായത്. സൗമ്യ മരിച്ചതായി ജില്ലാ ഭരണകൂടത്തിനോ അധികൃതര്‍ക്കോ ഔദ്യോഗിക വിവരം ലഭിച്ചില്ലെങ്കിലും സൗമ്യ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കഞ്ഞിക്കുഴി പഞ്ചായത്തിലെ മുന്‍പഞ്ചായത്ത്‌മെമ്പര്‍ സതീശന്റേയും സാവിത്രിയുടേയും മകളാണ് സൗമ്യ. മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.