ന്യൂയോർക്ക്: അമേരിക്കയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വൈദികനും എട്ടുവയസുകാരനുമാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ ഇന്നു മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
കൊട്ടാരക്കര സ്വദേശി ഫാ. എം. ജോൺ മരിച്ചത് ഫിലഡൽഫിയയിലാണ്. മാർത്തോമ സഭയിലെ വൈദികനായിരുന്നു അദ്ദേഹം. ന്യൂയോർക്കിലാണ് കോട്ടയം സ്വദേശിയായ എട്ടുവയസുകാരൻ അദ്വൈതിന്റെ മരണം.
നേരത്തേ, കുണ്ടറ സ്വദേശി ഗീവർഗീസ് പണിക്കർ ഫിലഡൽഫിയയിൽ മരിച്ചിരുന്നു. ഇതിനിടെ, യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫയാണ് റാസൽഖൈമയിൽവച്ച് മരിച്ചത്.
Leave a Reply