മാഞ്ചസ്റ്റര്‍: മാഞ്ചെസ്റ്റെറിനടുത്തുള്ള  വിഥിന്‍ഷോയില്‍ മലയാളി യുവാവ് മരണമടഞ്ഞു. കോതമംഗലം സ്വദേശിയായ ജോംലാല്‍ പെരുമ്പിള്ളിച്ചിറയാണ് (39 വയസ്സ്) ഇന്ന് വൈകുന്നേരം മരണമടഞ്ഞത്. കുറച്ചുദിവസമായി സുഖമില്ലാതിരുന്ന ജോംലാല്‍ ഇന്ന്  ജിപിയെ കണ്ടിരുന്നു. ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതിനാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായിരുന്നു ജിപിയെ കണ്ടത്. തുടര്‍ന്ന് വീട്ടിലെത്തി വിശ്രമിക്കുകയായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ മരണ വാർത്തയാണ് പുറത്തുവന്നത്.

ഭാര്യ ടീസാ, മൂന്ന് വയസുകാരി മരിയ മകളാണ്. പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ് എന്നാണ് പുറത്തുവരുന്ന വാർത്ത. മരണവർത്തയറിഞ്ഞു വിഥിൻഷോയിലുള്ള മലയാളികൾ സ്ഥലത്തെത്തിയെങ്കിലും പോലീസ് നടപടികൾ തീരാതെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ