പോളണ്ടിലെ ജോർജിയയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ ഓമല്ലൂർ സ്വദേശികളായ മുരളീധരൻ-സന്ധ്യ ദമ്പതികളുടെ മകൻ സൂരജ് (23) ആണ് കുത്തേറ്റ് മരിച്ചത്. ജോർദാൻ പൗരനുമായുള്ള വാക്ക് തർക്കത്തിനിടെയാണ് സൂരജിന് കുത്തേറ്റത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൂരജ് പോളണ്ടിലെത്തിയത്. സൂരജിന്റെ സുഹൃത്തുക്കളാണ് മരണ വിവരം വീട്ടുകാരെ അറിയിച്ചത്.

പോളണ്ടിലെ സ്വകര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന സൂരജ് സുഹൃത്തുക്കൾക്കൊപ്പം പോയപ്പോഴാണ് ജോർജിയ പൗരന്മാരായ യുവാക്കളുമായി വാക്ക് തർക്കമുണ്ടായത്. തർക്കം നടക്കുന്നതിനിടയിൽ ജോർജിയ പൗരന്മാരിൽ ഒരാൾ കത്തികൊണ്ട് സൂരജിന്റെ കഴുത്തിനും ഞെഞ്ചിലും കുത്തുകയായിരുന്നു. ഉടൻ തന്നെ സൂരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ സൂരജിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും പരിക്കേറ്റു ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് സൂരജിന്റെ മരണത്തിന് കാരണമെന്നാണ് വിവരം . അതേസമയം സംഭവത്തിന് ശേഷം ഓടി രക്ഷപെട്ട ജോർജിയ പൗരന്മാരെ പോലീസ് അന്വേഷിച്ച് വരികയാണ്.