ജിമ്മി ജോസഫ്
ഇന്ത്യയിലെ വിശിഷ്യാ ബാംഗ്ലൂരിലെ നേഴ്സിംഗ് പഠനത്തിന് പുകൾപെറ്റ കോളേജാണ് എം എസ് രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്സിംഗ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച്.
രാമയ്യ മെഡിക്കൽ കോളേജിൽ നിന്നും നേഴ്സിംഗ് കഴിഞ്ഞ നൂറിലധികം നേഴ്സ്മാർ യുകെയിലുടനീളം ജോലി ചെയ്യുന്നുണ്ട്. 1994 – 97 ബാച്ചിലെ 30 നഴ്സുമാർ യുകെയിൽ മാത്രം ജോലി ചെയ്യുന്നുണ്ട് ഇതിൽ 24 പേർ മെയിൽ നേഴ്സുമാരാണ്. ഏറ്റവും കൂടുതൽ മെയിൽ നേഴ്സുമാർ ഉള്ള നേഴ്സിംഗ് ബാച്ച് എന്ന സവിശേഷതകൂടിയുണ്ട് ഈ ബാച്ചിന്: സാധാരണ ഗതിയിൽ എല്ലാ കോളേജിലും മെയിൽ നേഴ്സ് ആനുപാതം മൊത്തം സീറ്റിന്റെ 10 ശതമാനം ആണെന്നിരിക്കലും ഞങ്ങളുടെ ബാച്ചിൽ 45 ആൺകുട്ടികൾ നേഴ്സിംഗ് പഠിച്ചു എന്നത് ഒരു സർവ്വകാല റെക്കോർഡായി നിലകൊള്ളുന്നു.
കൊണ്ടും കൊടുത്തും , കളിച്ചും ചിരിച്ചും കൗമാരത്തിന്റെ പൂർണ്ണതയിലും ചിന്താധാരയിലെ ശരിതെറ്റുകളെ മനോധർമ്മം കൊണ്ട് നേരിട്ടും, ജീവിത പന്ഥാവിൽ വഴിത്തിരിവായി യുവത്വത്തിന്റെ പ്രശോഭിതയിൽ ഒരുമിച്ച് ചിന്തിച്ചും , പ്രവർത്തിച്ചും , പഠിച്ചും , ജോലി ചെയ്തും സഹവസിച്ചും ജീവിച്ച, ജീവിതത്തിലാദ്യമായി വീടുവിട്ട് , നാടുവിട്ട് ജീവിക്കുന്നതിന്റെ നൊമ്പരങ്ങളറിയാതെ കൗമാരത്തിന്റെ കുറവുകളെ പൊറുത്തും യുവത്വത്തിന്റെ പ്രസരിപ്പുകളെ പോഷിപ്പിച്ചും ജീവിച്ച രാമയ്യ മെയിൽനഴ്സിംഗ് ഹോസ്റ്റലിലെ പ്രഥമ അന്തേവാസികൾ കൂടിയായ 94-97 ബാച്ചിലെ മെയിൽ നേഴ്സിംഗ് വിദ്യാർത്ഥികൾ സെപ്തംബർ 24, 25, 26 തീയ്യതികളിൽ യുകെയിലെ ഗ്ലോസ്റ്റർ ഷയറിലുള്ള ഓക് ലോഡ് ജിനെ രാമയ്യാ മെയിൽ നേഴ്‌സ് ഹോസ്റ്റലായി മാറ്റാനുള്ള ചുറ്റുവട്ടങ്ങൾ അണിയറയിൽ സജ്ജമായി കഴിഞ്ഞു. ബാംഗ്ലൂരിലെ 94-97 കാലഘട്ടം പുനരാവിഷ്കരിക്കുന്നതിന്റെ അക്ഷീണ പ്രയ്തനത്തിലാണ് ശ്രീ.ബോബൻ ഇലവുങ്കലിന്റെയും , മാത്യു വി ജോസഫിന്റെയും നേത്രത്വത്തിലുള്ള ടീം.
യുകെയിലുടനീളം – ഗ്ലാസ്ഗോ മുതൽ സൗത്താംപ്ടൺ വരെയുള്ള 94-97 ബാച്ചിലെ 23 മെയിൽ നേഴ്സുമാരാണ് ഔദ്യോഗിക – കുടുംബ ജാട – പരിവേഷങ്ങളില്ലാതെ സെപ്റ്റംബർ 24 ന് ഒത്തുചേരുന്നത്. പരിഭവങ്ങൾ – സന്തോഷങ്ങൾ *പങ്കുവെയ്ക്കാനും , പരിചയ-സൗഹൃദ പുതുക്കലിനും *അവലോകനങ്ങൾ നടത്താനുമായി ഒരുമിക്കുമ്പോൾ തങ്ങളുടെ ഗതകാല സ്മരണകൾ അയവിറക്കാനായി , നേഴ്സിംഗ് പഠന പൂർത്തികരണത്തിന്റെ 25ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കൽ കൂടിയായി മാറും ഈ കൂടിച്ചേരൽ . നഷ്ട സൗഹൃദങ്ങളെ വീണ്ടെടുക്കാനായി, *സൗഹൃദകൂട്ടായ്മയുടെ ഓർമ്മച്ചെപ്പിൽ കാത്തുസൂക്ഷിക്കാനായി വീണ്ടുമൊരു സുദിനം
Leave a Reply