മണിരത്‌നം ഇന്ത്യൻ സിനിമയുടെ അഭിമാനമായ സംവിധായകനാണ്.അദ്ദേഹം മലയാളത്തിൽ ഒരു സിനിമ ചെയ്തിട്ടുണ്ട്. താരചക്രവർത്തി മോഹൻലാലിനെ നായകനാക്കി ഉണരൂ എന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്തത്.അത് മണിരത്‌നം സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയുമായിരുന്നു. ഈ നാട്, ഇനിയെങ്കിലും എന്നീ ചിത്രങ്ങളുടെ തുടർച്ചയെന്നോണമാണ് തിരക്കഥാകൃത്ത് ടി ദാമോദരൻ ഉണരൂ എഴുതിയത്.

എൻ ജി ജോൺ എന്ന ജിയോ കുട്ടപ്പൻ ആയിരുന്നു ചിത്രം നിർമ്മിച്ചത്. 1984 ഏപ്രിൽ 14ന് വിഷു ചിത്രമായാണ് ഉണരൂ പ്രദർശനത്തിനെത്തിയത്.ചിത്രം ആദ്യദിവസം തന്നെ കണ്ട മമ്മൂട്ടി നിർമ്മാതാവിനെ വിളിച്ച് ഈ സിനിമയുടെ ക്ലൈമാക്‌സ് മാറ്റണം എന്ന് ആവശ്യപ്പെട്ടു.

ക്ലൈമാക്‌സ് മാറ്റിയാൽ പടം ഹിറ്റാകുമെന്നും അല്ലെങ്കിൽ ബോക്‌സോഫീസിൽ നേട്ടമുണ്ടാക്കില്ലെന്നും മമ്മൂട്ടി നിർമ്മാതാവിനോട് പറഞ്ഞത്രേ.ക്ലൈമാക്‌സ് മാറ്റി ഷൂട്ട് ചെയ്യാൻ വേണമെങ്കിൽ ഒരു ലക്ഷം രൂപ നൽകാമെന്നും മമ്മൂട്ടി ഓഫർ ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ അന്നത്തെക്കാലത്ത് ക്ലൈമാക്‌സ് മാറ്റുന്നതൊന്നും ചിന്തിക്കാൻ കഴിയുന്ന സംഗതിയായിരുന്നില്ല. ആ ചിത്രം അങ്ങനെ തന്നെ തുടരട്ടെ എന്നാണ് നിർമ്മാതാവ് നിലപാടെടുത്തത്.ചിത്രം ബോക്‌സോഫീസിൽ പരാജയപ്പെട്ടു. മമ്മൂട്ടി പറഞ്ഞതുപോലെ ക്ലൈമാക്‌സ് മാറ്റിയിരുന്നെങ്കിൽ ചിലപ്പോൾ സിനിമ രക്ഷപ്പെടുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്.

വളരെ ലൗഡ് ആയ, ഡയലോഗ് ഓറിയന്റഡായ തിരക്കഥകളാണ് ടി ദാമോദരന്റേത്. എന്നാൽ പതിഞ്ഞ താളത്തിലുള്ള, ദൃശ്യങ്ങൾക്ക് പ്രാധാന്യമുള്ള സിനിമകളോടാണ് മണിരത്‌നത്തിന് പ്രിയം.ഈ രണ്ട് വ്യത്യസ്ത രീതികളും തമ്മിൽ ക്ലാഷായതാണ് ഉണരൂ എന്ന സിനിമ ബോക്‌സോഫീസിൽ വീഴാൻ കാരണം.മോഹൻലാലിനെക്കൂടാതെ സുകുമാരൻ, രതീഷ്, ബാലൻ കെ നായർ, ഉണ്ണിമേരി, സബിത ആനന്ദ് തുടങ്ങിയവരും ആ സിനിമയിൽ അഭിനയിച്ചിരുന്നു. ഇളയരാജയായിരുന്നു സംഗീതം.