മമ്മൂട്ടി ഒരല്‍പം ചൂടന്‍ ആണെന്ന് പൊതുവേ പലരും പറയാറുണ്ട്.എന്നാല്‍ മമ്മൂട്ടിയെ അടുത്തറിയാവുന്നവര്‍ പലപ്പോഴും ഇതിനു തിരുത്തുമായി രംഗത്ത് വരാറുമുണ്ട്. നടന്‍ മണിയന്‍പിള്ള രാജു ആണ്ഇപ്പോള്‍ മമ്മൂട്ടിയുടെ മുന്‍കോപത്തെയും, പെരുമാറ്റത്തെയുമൊക്കെ മറ്റൊരു ഉപമ പറഞ്ഞുകൊണ്ടാണ് വിശദീകരിച്ചിരിക്കുന്നത്. മുള്ളന്‍പന്നി രക്ഷപ്പെടാന്‍ വേണ്ടി മുള്ളുവിരിച്ച് കാണിക്കുന്നത് പോലെയാണ് മമ്മൂട്ടി എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള’ എന്ന സിനിമ റിലീസ് കഴിഞ്ഞ സമയം. ഞാന്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിനായി മദ്രാസിലേക്ക് പോകുകയാണ്. തിരുവനന്തപുരത്ത് തമ്പാന്നൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ചെല്ലുമ്പോള്‍ അവിടെ ശ്രീകുമാരന്‍തമ്പിയുടെ മുന്നേറ്റം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. ഞാന്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുമ്പോള്‍ ഒരാള്‍ ഓടി വന്ന് എന്നെ പരിചയപ്പെട്ടു. ഞാന്‍ മമ്മൂട്ടി. ആ സമയത്ത് രണ്ടോ മൂന്നോ സിനിമകളിലൊക്കെ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് ഞാനും മമ്മൂട്ടി എന്ന നടനെക്കുറിച്ച് അറിഞ്ഞിരുന്നു. ഞങ്ങളങ്ങനെ പരിചയപ്പെട്ടു. ഞങ്ങള്‍ ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം പത്മരാജന്‍ സാറിന്റെ കൂടെയെവിടെയണ്. മമ്മൂട്ടിക്ക് വലിയ ഗര്‍വ്വാണ്, അഹങ്കാരിയാണ്, ജാഡയാണ് എന്നെല്ലാം ആയിടയ്ക്ക് പലരും പറയുമായിരുന്നു. എന്നാല്‍ ഈ പറയുന്നതൊന്നും മമ്മൂട്ടിയിലില്ല എന്ന യാഥാര്‍ത്ഥ്യം കൂടെവിടെയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി. മുള്ളന്‍പന്നി രക്ഷപ്പെടാന്‍വേണ്ടി മറ്റുള്ളവരുടെ മുമ്പില്‍ മുള്ളുവിരിച്ച് കാണിക്കുന്നതുപോലെയാണ് മമ്മൂട്ടിയെന്ന് എനിക്ക് അക്കാലത്തെ മനസ്സിലായിട്ടുണ്ട് എന്ന്  മണിയന്‍പിള്ള രാജൂ . ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയെക്കുറിച്ച് മണിയന്‍പിള്ള രാജു മനസ്സ് തുറന്നത്.