രജി ഫിലിപ്പ് തോമസ്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ 2017ലെ കലാമേളയുടെ ഒരുക്കങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കലാമേള കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ് അറിയിച്ചു. 2017 ഒക്ടോബര്‍ 7 ശനിയാഴ്ച ബാസില്‍ഡനിലെ ജെയിംസ് ഹോണ്‍സ്ബി ഹൈസ്‌കൂള്‍ സമുച്ചയത്തില്‍ മൂന്ന് വേദികളിലായി രാവിലെ 9 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. കലാമേള നടക്കുന്ന ഒക്ടോബര്‍ 7ന് രാവിലെ 8.30 മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. രണ്ടു കൗണ്ടറുകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നതായിരിക്കും

ഒരാള്‍ക്ക് മൂന്നു സിംഗിള്‍ ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും മത്സരിക്കാം. പ്രായം അനുസരിച്ചു കിഡ്‌സ്,സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, കോമണ്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കലാമത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന കുട്ടികള്‍ക്ക് കലാതിലക പട്ടവും കലാപ്രതിഭാ പട്ടവും നല്‍കി ആദരിക്കുന്നതായിരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനുകള്‍ക്കും പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കുന്നതായിരിക്കും.

അത്യന്തം ആവേശകരമായ മത്സരങ്ങള്‍ കണ്ടു ആസ്വദിക്കുന്നതോടൊപ്പം രുചികരമായ കേരളീയ വിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന ലൈവ് കിച്ചണ്‍ പ്രവര്‍ത്തിക്കുന്നതായായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന കിഡ്‌സ് വിഭാഗത്തില്‍പെട്ട എല്ലാ കുട്ടികള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായായിരിക്കും.

റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ കലാമേളയുടെ ഒരുക്കങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തി രേഖപ്പടുത്തി.

കലാമേളയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും നിയമാവലിയെപ്പറ്റിയും അറിയുവാന്‍ ബന്ധപ്പെടുക: ബാബു മങ്കുഴിയില്‍ ( 07793122621 ), ജിജി നട്ടാശ്ശേരി ( 07828194426 ), ഷാജി വര്‍ഗീസ് ( 07910745198 )