ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ∙ ബ്രിട്ടനിലെ മുൻ കൺസർവേറ്റീവ് എംപിയും റീഫോം യുകെ നേതാവുമായിരുന്ന ആൻ വിഡികോംബിന്റെ (78) കൊലപാതകവുമായി ബന്ധപ്പെട്ട് 28 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് യോർക്ക്ഷെയറിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ 26കാരനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡെവോണിലെ ഹെയ്റ്ററിലുള്ള വസതിയിൽ വ്യാഴാഴ്ചയാണ് ആൻ വിഡികോംബിനെ ഗുരുതര പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ആക്രമണത്തിന് രാഷ്ട്രീയമോ ഭീകരവാദപരമോ ആയ ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിൽ കൗണ്ടർ ടെററിസം വിഭാഗവും അന്വേഷണത്തിന് സഹായം നൽകുന്നുണ്ട്.

1987 മുതൽ 2010 വരെ പാർലമെന്റ് അംഗമായിരുന്ന ആൻ വിഡികോംബ് പിന്നീട് മാധ്യമരംഗത്തും സജീവ സാന്നിധ്യമായിരുന്നു. അവരുടെ മരണത്തിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും സാമൂഹിക മാധ്യമങ്ങളിലെ അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.