ഹൈദരാബാദിലെ ഒരു യുവാവ് തൻറെ ലൈംഗികശേഷി ഇല്ലാത്ത കാര്യം മറച്ചുവെക്കാൻ നവവധുവിനെ സ്വന്തം അമ്മാവന് കാഴ്ചവെച്ചു.ഇവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും ആറ് മാസമായതേയുള്ളൂ . 2016 സെപ്തംബര്‍ ഒമ്പതാം തീയതിയായിരുന്നു വിവാഹം. ആര്‍ഭാടമായി വിവാഹമൊക്കെ കഴിഞ്ഞെങ്കിലും വൈകിയാണ് തൻറെ ഭര്‍ത്താവ് മുസുമ്മുല്‍ മുനീറിന് ലൈംഗിക ശേഷിയില്ല എന്ന കാര്യം നവവധു അറിഞ്ഞത് . ഇക്കാര്യം മറച്ചുവെച്ചായിരുന്നു വിവാഹം.
സ്വന്തം ശേഷിക്കുറവ് മറച്ചുവെക്കാനായി ഭാര്യയെ അമ്മാവനായ മുബിനുദ്ദീന് കാഴ്ചവെക്കുകയായിരുന്നു ഇയാള്‍ ചെയ്തത്. ഭർത്താവിൻറെ ആവശ്യപ്രകാരം രണ്ട് തവണ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഈ മാസം 11ന് പോലീസ് സ്‌റ്റേഷനിലെത്തി യുവതി പരാതി നല്‍കിയതോടെയാണ് ഈ ഹീനകൃത്യം പുറത്തറിഞ്ഞത്.ഹൈദരാബാദിനടുത്ത ചഞ്ചല്‍ഗുഡ സ്വദേശിയാണ് മുസുമ്മുല്‍ മുനീര്‍. ഭാര്യയുടെ വീട് ഫത്തേ ഷാ നഗറിലും. സന്തോഷ് നഗര്‍ പോലീസാണ് യുവതിയുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. മുസുമ്മുല്‍ മുനീറിനും അമ്മാവനായ മുബിനുദ്ദീനുമെതിരെ സെക്ഷന്‍ 498 എ, 354 എ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.