വര്‍ഷങ്ങളായി ശേഖരിച്ചു വെച്ച പോണ്‍ മാഗസീനുകളുടെ ശേഖരം തലയില്‍വീണ് 50കാരനു ദാരുണമരണം . ജപ്പാനിലാണ് സംഭവം. ജോജി എന്ന വ്യക്തി മരിച്ചിട്ടും മാസങ്ങള്‍ കഴിഞ്ഞാണ് ബന്ധുക്കള്‍ മരണവിവരം അറിഞ്ഞത് എന്നതാണ് ഇതിലെ മറ്റൊരു വസ്തുത .ഒരു ഫ്ലാറ്റില്‍ ഒറ്റയ്‍ക്ക് താമസിക്കുകയായിരുന്ന ഇദ്ദേഹത്തിന്‍റെ മൃതദേഹം പോലീസാണ് കണ്ടെത്തിയത്.
മാഗസിനുകളുടെ കൂനയ്ക്കിടയില്‍ കിടക്കുന്നവിധത്തിലായിരുന്നു മൃതശരീരം. ആറ് ടണ്ണോളം മാഗസിനുകളാണ് ഇദ്ദേഹത്തിന്‍റെ ഫ്ലാറ്റില്‍നിന്ന് കണ്ടെത്തിയത്.ഇതെല്ലം ഇയാളുടെ ദേഹത്തേക്ക് എങ്ങനെയോ വീഴുകയായിരുന്നു എന്നാണ് കരുതുന്നത് .സംഭവം പുറത്തറിഞ്ഞാല്‍ നാണക്കേട്‌ ആകുമെന്ന് കരുതി അയല്‍ക്കാരറിയാതെ മാഗസിനുകള്‍ നീക്കം ചെയ്യാനായി ശുചീകരണ തൊഴിലാളികളെ ബന്ധുക്കള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇവര്‍തന്നെ ചിത്രങ്ങള്‍ പകര്‍ത്തി വിവരം പുറത്തെത്തിക്കുകയായിരുന്നു.