കൊച്ചി: ഇടപ്പള്ളി പള്ളിയുടെ പാരിഷ് ഹാളില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്ന മാതാപിതാക്കളെ കണ്ടെത്തി. പിതാവ് തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ ഡിറ്റോയെ പോലീസ് അറസ്റ്റ് ചെയ്തു. എളമക്കര പോലീസാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ അമ്മയെ പ്രസവം കഴിഞ്ഞതിനാലുള്ള ആരോഗ്യാവസ്ഥ കണക്കിലെടുത്ത് അറസ്റ്റ് ചെയ്തിട്ടില്ല.

കുഞ്ഞിനെ ഡിറ്റോ പാരിഷ് ഹാളില്‍ ഉപേക്ഷിച്ചു പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളില്‍ നിന്ന് ഡിറ്റോയെ തിരിച്ചറിഞ്ഞ വടക്കാഞ്ചേരി സ്വദേശികളാണ് എളമക്കര പോലീസില്‍ വിവരമറിയിച്ചത്. തൃശൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് ഇയാള്‍ ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയുടെ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ചത്. ഒരു യുവതിയും മൂന്ന് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു.