അമ്മയ്‌ക്കെതിരെ പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍. അമ്മ പ്രണയിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് ഈ മകന്റെ പരാതി. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലാണ് ഇങ്ങനെയൊരു പരാതിയെത്തിയത്. പതിനെട്ട് വയസുള്ള മകന്‍ രേഖാമൂലം പരാതി നല്‍കി.
പ്രണയിക്കാന്‍ തടസം നില്‍ക്കുന്ന അമ്മയ്ക്കെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്നാണ് മകന്റെ ആവശ്യം. പോലീസ് മകനെ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തന്റെ പരാതിയില്‍ ഉടന്‍ നടപടി വേണമെന്ന ആവശ്യത്തില്‍ ചെറുപ്പക്കാരന്‍ ഉറച്ചു നില്‍ക്കുന്നു. പലതവണ ഇതേ ആവശ്യവുമായി ചെറുപ്പക്കാരന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസിന് തലവേദനയായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒടുവില്‍ പ്രശ്‌നം പരിഹരിക്കാന്‍ പോലീസ് അമ്മയേയും പെണ്‍കുട്ടിയുടെ വീട്ടുകാരെയും വിളിച്ചുവരുത്തി. ചര്‍ച്ച ചെയ്തിട്ടും മകന്‍ വിട്ടു കൊടുത്തില്ല. ഒടുവില്‍ മകനു നിര്‍ബന്ധമാണെങ്കില്‍ പ്രണയിക്കട്ടെ എന്ന് അമ്മ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയത്തിന് തടസം നിന്നു. വിവാഹം കഴിഞ്ഞ് പ്രണയം എന്ന വാദത്തില്‍ അവര്‍ നിന്നു. ഇപ്പോള്‍ വിവാഹത്തില്‍ താത്പര്യമില്ലെന്നും പ്രണയം മതിയെന്നുമായിരുന്നു പരാതിക്കാരന്റെ നിലപാട്. ഒടുവില്‍ പോലീസിന്റെ സ്വരം മാറിയപ്പോള്‍ ചെറുപ്പക്കാരന്‍ സ്ഥലം വിട്ടു.<