നെല്ലിയാമ്പതി കാണാൻ എത്തിയ യുവാവ് അപ്രത്യക്ഷനായി – പ്രകൃതി രമണീയമായ ഒരു വിനോദ സഞ്ചാര കേന്ദ്രം ആണ് നെല്ലിയാമ്പതി ..ഒക്ടോബർ നാല് ബുധനാഴ്ച വൈകുന്നേരം നെല്ലിയാമ്പതി സീതാർകുണ്ട് വ്യൂ പോയിന്റിൽ ബൈക്ക് നിർത്തിയ യുവാവ് സ്ഥലം കാണുവാൻ ആയി നടന്നു നീങ്ങി .

എന്നാൽ അതിനു ശേഷം ആ യുവാവിനെ കണ്ടിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു .ബൈക്കിൽ എത്തിയ യുവാവ് തിരിച്ചെത്താത്തതിൽ സംശയം തോന്നി പാർക്കിംഗ് ഗ്രൗണ്ടിലെ ജീവനക്കാർ ആണ് പോലീസിനെ വിവരം അറിയിച്ചത് .ഷൊർണൂർ സ്വദേശിയും ജ്യോത്സ്യനും ആയ രാകേഷ് (28) ആണ് കാണാതായത് എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി . അന്വേഷണത്തിൽ രാകേഷ് തനിച്ചു ആണ് നെല്ലിയാമ്പതിയിലേക്ക് കടന്നതെന്ന് വ്യക്തമായിട്ടുണ്ട് .എന്നാൽ എങ്ങനെ ആണ് യുവാവിനെ കാണാതായതെന്നു പോലീസിനെ കുഴപ്പിക്കുന്നു .

വിവരം അറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തു എത്തിയിട്ടുണ്ട് .അവിവാഹിതനായ ചെറുപ്പക്കാരന് യാതൊരു വിധത്തിൽ ഉള്ള പ്രശ്നങ്ങൾ ഇല്ലെന്നാണ് ഇവർ അറിയിച്ചത് .എല്ലാവരും സജീവമായി രാകേഷിനു വേണ്ടിയുള്ള തിരച്ചലിൽ ആണ് .കുറച്ചു ദിവസം മുമ്പ് വടക്കാഞ്ചേരിയിൽ നിന്ന് വന്ന വിനോദ സഞ്ചാരികൾ ഇവിടുത്തെ വെള്ളച്ചാട്ടത്തിൽ അപകടത്തിൽ പെട്ടിരുന്നു .കൂട്ടത്തിലെ ഒരു വിദ്യാർത്ഥി ഒഴുക്കിൽ പെട്ട് മരിക്കുകയും ചെയ്തു .